കൊല്ലം : ഒളിവിൽ കഴിഞ്ഞ കൊലപാതക കേസിലെ പ്രതി പൊലീസിൻ്റെ പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മലയിൻകീഴ്, വിളവൂർക്കൽ ശാന്തംമൂല, സോഫിൻ നിവാസിൽ സോഫിൻ (32) ആണ് പൊലീസിന്‍റെ പ്രത്യേക അന്വേഷ സംഘത്തിന്‍റെ പിടിയിലായത്.
അമ്പലത്തിൻകാല അജി കൊലപാതക കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി റൂറൽ എസ്‌പി കിരൺ നാരായൺ രൂപീകരിച്ച പ്രത്യേക അന്വേഷ സംഘത്തിന്‍റെ പിടിയിലാകുകയായിരുന്നു. ഇയാള്‍ ഒളിവിൽ കഴിഞ്ഞ ഇടങ്ങളില്‍ അന്വേഷണം നടത്തിവരവേയാണ് സോഫിന്‍ അരുവിക്കരയിൽ ഉണ്ടെന്ന രഹസ്യ വിവരം എസ്‌പിയ്ക്ക് ലഭിക്കുന്നത്.
സുഹൃത്തുക്കളുടെ സിം കാർഡുകളും മൊബൈലുകളും ഉപയോഗിച്ചാണ് പ്രതി പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറഞ്ഞു. 2019 ൽ കാട്ടാക്കട, പൂവച്ചൽ പന്നിയോട് ഒരാളെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ് സോഫിൻ.
ഇയാൾക്കെതിരെ മലയിൻകീഴ്, കാട്ടാക്കട, മാറനല്ലൂർ, ചിറയിൻകീഴ്, തുമ്പ സ്റ്റേഷനുകളിൽ നിരവധി കേസുകളാണുള്ളത്. പ്രതി അടിപിടി, കൊലപാതകം, ലഹരി കടത്തൽ, മോഷണക്കേസുകളിൽ കുപ്രസിദ്ധനാണ്. അരുവിക്കരയിൽ നിന്നും പിടികൂടിയായ പ്രതിയെ മലയിൻകീഴ് പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
Also Read: മാന്നാർ കല കൊലപാതകക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം