ETV Bharat / state

മോന്‍സണ്‍ മാവുങ്കലിന്‍റെ വീട്ടിൽ പരിശോധന ; വിലപിടിപ്പുള്ള വസ്‌തുക്കൾ മോഷണം പോയതായി ക്രൈംബ്രാഞ്ച്

മോൻസൺ മാവുങ്കലിന്‍റെ കൊച്ചിയിലെ വാടക വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. വിലപിടിപ്പുള്ള വസ്‌തുക്കൾ മോഷണം പോയതായി കണ്ടെത്തി. വീടുമായി പരിചയമുള്ളവരാണ് മോഷണം നടത്തിയതെന്ന് പ്രാഥമിക നിഗമനം.

Monson Mavunkal case  Crime Branch inspection  Monson Mavunkal Rented House  eranakulam
മോന്‍സണ്‍ മാവുങ്കലിന്‍റെ വാടക വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന
author img

By ETV Bharat Kerala Team

Published : Mar 19, 2024, 7:06 AM IST

മോന്‍സണ്‍ മാവുങ്കലിന്‍റെ വാടക വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന

എറണാകുളം : പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോൻസണ്‍ മാവുങ്കൽ താമസിച്ചിരുന്ന കൊച്ചിയിലെ വാടക വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി (Crime Branch Inspection At Monson Mavunkal's Rented House). ക്രൈംബ്രാഞ്ച് അന്വേഷണത്തിന്‍റെ ഭാഗമായി സീൽ ചെയ്‌ത വീട് വിട്ട് നൽകണമെന്ന് വീടിന്‍റെ ഉടമസ്ഥൻ ഹൈക്കോടതിയെ സമീപിച്ച് ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട വസ്‌തുക്കൾ നീക്കം ചെയ്‌ത് വീട് വിട്ട് നൽകണമെന്നായിരുന്നു വീട്ടുടമയുടെ ആവശ്യം.

മോൻസണ്‍ പുരാവസ്‌തുക്കൾ എന്ന പേരിൽ സൂക്ഷിച്ചിരുന്ന ശില്‌പങ്ങൾ നിർമ്മിച്ചു നൽകിയ ശില്‍പി സന്തോഷിന് വീട് വിട്ട് നൽകാനും എസിജെഎം കോടതിയും ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് കലൂരിലെ വീട് തുറന്ന് പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി റസ്‌റ്റത്തിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ വിലപിടിപ്പുള്ള വിളക്കുൾപ്പെടെ 15 ഓളം വസ്‌തുക്കൾ മോഷണം പോയതായി കണ്ടെത്തി. വീട് കുത്തിത്തുറന്നിട്ടില്ലാത്തതിനാൽ ഡ്യൂപ്ലിക്കേറ്റ് താക്കോൽ കൈവശമുള്ള വീടുമായി പരിചയമുള്ളവരാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ക്രൈംബ്രാഞ്ച് പൂട്ടിയ വീടിന്‍റെ താക്കോൽ നോർത്ത് പൊലീസ് സ്‌റ്റേഷനിലായിരുന്നു സൂക്ഷിച്ചിരുന്നത്. വിലപിടിപ്പുള്ള വസ്‌തുക്കൾ നഷ്‌ടമായ സാഹചര്യത്തിൽ അന്വേഷണം നടത്താനും ക്രൈംബ്രാഞ്ച് നോർത്ത് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ താൻ കൈക്കൂലി വാങ്ങിയെന്ന മോൻസണ്‍ കേസിലെ പരാതിക്കാരുടെ ആരോപണം അന്വേഷണ ഉദ്യോഗസ്ഥനായ റസ്‌റ്റം തള്ളി. അന്വേഷണ ചുമതല ഏറ്റെടുക്കുന്നതിന് മാസങ്ങൾക്ക് മുൻപ് തനിക്ക് പണം നൽകിയെന്ന തെറ്റായ വാദമാണ് പരാതിക്കാർ ഉന്നയിക്കുന്നത്. ആ സമയത്ത് താൻ ഈ കേസിന്‍റെ ചുമതലയിലേക്ക് വരുമെന്ന് ഇവർക്കെങ്ങിനെ അറിയാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.

തനിക്കെതിരെ ഉയർന്ന ആരോപണത്തിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നും റസ്‌റ്റം പറഞ്ഞു. മോൻസണെതിരായ പോക്സോ കേസിലെ അതിജീവിതയുടെ സഹോദരനെ പരാതിക്കാർ സ്വാധീനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്‌തതാണ് കൈക്കൂലി ആരോപണത്തിന് ആധാരമെന്നും ഡിവൈഎസ്‌പി പ്രതികരിച്ചു. പരാതിക്കാർ മോന്‍സണ് നൽകിയ പത്ത് കോടി രൂപയിൽ രണ്ട് കോടി പത്ത് ലക്ഷം രൂപമാത്രമാണ് ബാങ്കിൽ നിന്നും പിൻവലിച്ചതായി കണ്ടെത്തിയത്. ബാക്കി 7 കോടി 90 ലക്ഷം രൂപയെ കുറിച്ച് ഇഡി അന്വേഷണം നടത്തുന്നുണ്ട്.

എന്നാൽ കണക്കിൽ പെടാത്ത പണം കൈമാറിയതിനെ കുറിച്ച് ഇ ഡിക്ക് റിപ്പോർട്ട് നൽകരുതെന്ന് പരാതിക്കാർ ആവശ്യപ്പെട്ടെങ്കിലും നിയമവിരുദ്ധമായ കള്ളപ്പണ ഇടപാട് ഇഡിക്ക് റിപ്പോർട്ട് ചെയ്യുമെന്നാണ് താൻ മറുപടി നൽകിയത്. താനുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന പരാതിക്കാരൻ്റെ ആരോപണത്തിൻ വിജിലൻസ് തന്നെ വിളിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയിലെ കേസിൽ താൻ കക്ഷിയായതിനാൽ തെളിവുകൾ സഹിതം കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്നും ഡിവൈഎസ്‌പി വ്യക്തമാക്കി. കൂടാതെ മോൻസണ്‍ കേസിലെ പരാതിക്കാരായ ഷമീറും യാക്കൂബും മോൻസന്‍റെ മകനുമായി കൂടിക്കാഴ്‌ച്ച നടത്തുന്ന ദൃശ്യങ്ങളും ഡിവൈഎസ്‌പി റസ്‌റ്റം പുറത്തുവിട്ടു.

ALSO READ : പുരാവസ്‌തു തട്ടിപ്പ് കേസ്‌ : കെ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.