തിരുവനന്തപുരം : വടകരയിൽ ബിജെപി കോൺഗ്രസിന് വോട്ട് മറിച്ചു നല്‍കി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റിലും ഇടത് പക്ഷം വിജയിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എൽഡിഎഫ് വിജയം തടയാൻ ബിജെപിയുമായി കോൺഗ്രസ് കൂട്ട് കെട്ടുണ്ടാക്കി. വടകരയിൽ കോൺഗ്രസ് ബിജെപി വോട്ടുകൾ വാങ്ങി.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരുമ്പോൾ തിരികെ സഹായിക്കാമെന്ന ധാരണയുടെ പുറത്താണ് ഇത് നടന്നത്. പോളിങ് ശതമാനം കുറഞ്ഞെങ്കിലും എൽഡിഎഫ് വോട്ടർമാർ പോളിങ് ബൂത്തിലെത്തി. പരമ്പരാഗതമായ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലാണ് പോളിങ് ശതമാനം കുറഞ്ഞത്.
ഇത് യുഡിഎഫിനെ ബാധിക്കും. വസ്‌തു നിഷ്‌ഠമായി ജൂൺ 4-ന് മാത്രമേ ഫലം അറിയാൻ കഴിയു എന്നും എന്നാൽ ഭൂരിപക്ഷം സീറ്റുകളിലും എൽഡിഎഫ് വിജയിക്കുമെന്നും എംവി ഗോവിന്ദൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ബിജെപി എവിടെയും ജയിക്കില്ലെന്നും വടകരയിൽ പാർട്ടിക്ക് പേടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാലാം തീയതിക്ക് ശേഷം ബിജെപിയുടെ സർക്കാർ തന്നെയില്ലാതാകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Also Read : ഇപി-ജാവ്ദേക്കര്‍ കൂടിക്കാഴ്‌ച; ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞുമാറി എംവി ഗോവിന്ദൻ - EP And Javadekar Meeting