ETV Bharat / state

സിപിഎം നവീൻ്റെ കുടുംബത്തോടൊപ്പം; പാർട്ടിയിൽ രണ്ട് അഭിപ്രായമുണ്ട് എന്ന വാദം തെറ്റെന്നും എംവി ഗോവിന്ദൻ

നവീന്‍ ബാബുവിന്‍റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

ADM NAVEEN BABU DEATH FOLLOW UP  MV GOVINDAN  LATEST MALAYALAM NEWS  എംവി ഗോവിന്ദന്‍ നവീന്‍ ബാബു മരണം
എംവി ഗോവിന്ദൻ (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 20, 2024, 1:40 PM IST

പത്തനംതിട്ട: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടി നവീൻ്റെ കുടുംബത്തോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന്‍റെ മലയാലപ്പുഴയിലെ വീട്ടിലെത്തി കുടുംബത്തോട് സംസാരിച്ചതിന് ശേഷമാണ് എംവി ഗോവിന്ദന്‍റെ പ്രതികരണം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നവീൻ്റെ ഭാര്യയോടും മക്കളോടും സംസാരിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തങ്ങൾക്ക് സർവസവും നഷ്‌ടപ്പെട്ടിരിക്കുകയാണ്, നിയമപരമായ പരിരക്ഷ കിട്ടണം, മരണത്തിന്‍റെ ഉത്തരവാദികൾ ആരാണെങ്കിലും അവർക്ക് അർഹിച്ച ശിക്ഷ ലഭ്യമാക്കണമെന്നും കുടുംബം അദ്ദേഹത്തോട് പറഞ്ഞതായി എംവി ഗോവിന്ദന്‍ പറഞ്ഞു.

പാർട്ടി എല്ലാ അർഥത്തിലും നവീൻ ബാബുവിന്‍റെ കുടുംബത്തോടൊപ്പമാണ്. ഈ കാര്യം പൊലീസ് കൃത്യമായി ചെയ്യുമെന്നാണ് വിശ്വസിക്കുന്നത്. ജനങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും പ്രധാനകാര്യം പിപി ദിവ്യയെ ജില്ലാ കമറ്റിയിയിൽ നിന്ന് പുറത്താക്കുക എന്നതാണ്, ആ നടപടി എടുത്തുകഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

നവീൻ ബാബുവിന്‍റെ മരണം നടന്ന ഞാൻ സ്ഥലത്തില്ലായിരുന്നുവെന്നും എംവി ജയരാജൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ രണ്ട് അഭിപ്രായമുണ്ട് എന്ന വാദം തെറ്റ്. കണ്ണൂരിലെ പാർട്ടിയും പത്തനംതിട്ടയിലെ പാർട്ടിയും ഒരേ തട്ടിലാണ്. പാർട്ടി സെക്രട്ടറിയുടേത് അവസാന വാക്കാണ് എന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അതേസമയം ഒക്‌ടോബര്‍ 15-നാണ് കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സിലായിരുന്നു അദ്ദേഹം ജീവനൊടുക്കിയത്. സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റം ലഭിച്ച എഡിഎമ്മിന് കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യാത്രയയപ്പ് നല്‍കിയിരുന്നു.

ALSO READ: 'ഫയല്‍ നീക്കത്തില്‍ എഡിഎമ്മിന് വീഴ്‌ചയുണ്ടായില്ല, പമ്പിന് എന്‍ഒസി തീര്‍പ്പാക്കിയത് ഒരാഴ്‌ചക്കുള്ളില്‍'; റിപ്പോര്‍ട്ട് പുറത്ത്

ചടങ്ങിലേക്ക് എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ നവീനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കലക്‌ടർ അരുൺ കെ വിജയനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തിരുന്നു. ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മിഷണർ എ ഗീത ഐഎഎസിന്‍റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.