ETV Bharat / state

16 കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; സിപിഎം പ്രാദേശിക നേതാവും സുഹൃത്തും അറസ്റ്റിൽ - CPM LOCAL LEADER IN POCSO CASE

ഇരുവരും ചേർന്ന് നിരവധി തവണ പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നല്‍കി.

POCSO CASE KASARAGOD  LATEST MALAYALAM NEWS  പീഡനക്കേസ് സിപിഎം നേതാവ്  KASARAGOD NEWS
കേസില്‍ അറസ്റ്റിലായ പ്രതികള്‍ (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 14, 2024, 7:51 AM IST

കാസർകോട്: അമ്പലത്തറയിൽ 16-കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ സിപിഎം പ്രാദേശിക നേതാവും സുഹൃത്തും അറസ്റ്റിൽ. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി എംവി തമ്പാൻ, സുഹൃത്ത് സജി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പെൺകുട്ടിയുടെ രക്ഷിതാക്കളും എംവി തമ്പാനും ചേർന്നാണ് 16കാരിയെ പരിശോധനയ്ക്ക് കൊണ്ടുവന്നത്. പരിശോധന നടത്തിയതോടെ പെൺകുട്ടി ഗർഭിണിയാണെന്ന വിവരം തെളിഞ്ഞു.

ALSO READ: അഞ്ചാം ക്ലാസ്സുകാരിയെ പലതവണ പീഡിപ്പിച്ചു; യുവാവും സുഹൃത്തും പിടിയിൽ - POCSO arrest in Pathanamthitta

ഇതിനെ തുടർന്ന് വിവരം ആശുപത്രി അധികൃതർ പൊലീസിൽ കൈമാറി. പെൺകുട്ടിയെ അമ്പലത്തറ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് എംവി തമ്പാനും സുഹൃത്ത് സജിയും ചേർന്ന് നിരവധി തവണ പീഡിപ്പിച്ചെന്ന മൊഴി പതിനാറുകാരി നല്‍കിയത്.
തുടർന്ന് രണ്ടുപേരെയും അമ്പലത്തറ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.