ETV Bharat / state

എഡിഎം നവീന്‍റെ മരണം; പി പി ദിവ്യക്ക് വീഴ്‌ച പറ്റിയെന്ന് പി കെ ശ്രീമതി

വിഷയത്തിൽ പാർട്ടി ജില്ലാ നേതൃത്വത്തിന്‍റെ അതേ നിലപാട്, സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും പി കെ ശ്രീമതി

author img

By ETV Bharat Kerala Team

Published : 2 hours ago

CPM IN ADM NAVEEN DEATH  SREEMATHY RESPOND ADM NAVEEN DEATH  CPM LEADERS RESPONSE IN ADM DEATH  PP DIVYA IN ADM NAVEEN DEATH
PK Sreemathy (ETV Bharat)

കോട്ടയം: എഡിഎം നവീന്‍റെ മരണത്തിൽ പി പി ദിവ്യയ്ക്ക് വീഴ്‌ച പറ്റിയെന്ന് മുതിർന്ന സിപിഎം നേതാവ് പി കെ ശ്രീമതി. വിഷയത്തിൽ പാർട്ടി ജില്ലാ നേതൃത്വത്തിന്‍റെ നിലപാട് ആണ് തനിക്കും. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നുംപി കെ ശ്രീമതി ആവശ്യപ്പെട്ടു.

നവീന്‍റെ യാത്രയയപ്പ് ദിവസം പി പി ദിവ്യ നടത്തിയ അഴിമതി ആരോപണം സന്ദർഭോചിതമായിരുന്നില്ല എന്നും പി കെ ശ്രീമതി പ്രതികരിച്ചു. അങ്ങനെയൊരു വേദിയിൽ പറയേണ്ട കാര്യമല്ലായിരുന്നു അത്. ആ സന്ദർഭത്തിൽ അത് വേണ്ടിയിരുന്നില്ല എന്ന് അവർ പറഞ്ഞു.

പി കെ ശ്രീമതി മാധ്യമങ്ങളോട് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'വീഴ്‌ച ഉണ്ടായാൽ മൂകമായി ഇരിക്കുന്ന പാർട്ടി അല്ല സിപിഎം. മരണത്തിനു മറ്റു കാരണങ്ങൾ ഉണ്ടോ എന്നുകൂടി പരിശോധിക്കട്ടെ. അന്വേഷിക്കുമ്പോൾ എല്ലാം മനസിലാകും. പി പി ദിവ്യയുടെ ഭർത്താവിന്‍റേതാണ് പെട്രോൾ പമ്പ് എന്നത് ഉറപ്പില്ലാത്ത ആരോപണമാണെന്നും പി കെ ശ്രീമതി കൂട്ടിച്ചേർത്തു.

Also Read:വാവിട്ട വാക്കില്‍ പൊലിഞ്ഞ ജീവന്‍; പിപി ദിവ്യയുടെ രാഷ്‌ട്രീയ ഭാവിക്ക് കരിനിഴലായി എഡിഎമ്മിന്‍റെ മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.