ETV Bharat / state

പെരിയ ഇരട്ടക്കൊല കേസ് വിധി: കോൺഗ്രസിന്‍റെ ആരോപണങ്ങള്‍ സിബിഐ കോടതി മുഖവിലക്കെടുത്തില്ല, തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്നും സിപിഎം - PERIYA DOUBLE MURDER CASE VERDICT

കോൺഗ്രസിന്‍റെ ആരോപണങ്ങള്‍ സിബിഐ കോടതി മുഖവിലക്കെടുത്തില്ല എന്നാണ്‌ വിധിയിലൂടെ പ്രാഥമികമായി വ്യക്തമാകുന്നതെന്ന് കാസര്‍കോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്‌ണന്‍.

സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി  CPM KASARAGOD DISTRICT SECRETARY  PERIYA MURDER CASE CPM  പെരിയ ഇരട്ടക്കൊല വിധി
MV Blakrishnan (ETV Bharat)
author img

By ETV Bharat Kerala Team

Published : 14 hours ago

കാസർകോട്‌: പെരിയ ഇരട്ട കൊലക്കേസിലെ കോടതി വിധിയില്‍ തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ. പെരിയയിൽ കൊലപാതകം നടന്നപ്പോഴും പിന്നീട്‌ സിബിഐ കേസ്‌ അന്വേഷണം ഏറ്റെടുത്തപ്പോഴും സിപിഎമ്മിനെതിരെ വലിയ തോതിലുള്ള പ്രചാരണമാണ്‌ കോൺഗ്രസും മറ്റ് വലതുപക്ഷ ശക്തികളും നടത്തിയതെന്നും എംവി ബാലകൃഷ്‌ണന്‍ പറഞ്ഞു.

സത്യത്തിന് നിരക്കാത്ത ആരോപണങ്ങളുടെ ശക്തമായ പെരുമഴയാണ് അന്ന്‌ സൃഷ്‌ടിച്ചെടുത്തത്. ഈ സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന്‌ അന്നുതന്നെ വ്യക്തമാക്കിയതാണെന്നും എം വി ബാലകൃഷ്‌ണൻ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എന്നാൽ കേസ്‌ സിബിഐ ഏറ്റെടുത്ത ശേഷം രാഷ്ട്രീയ പ്രേരിതമായി കെ വി കുഞ്ഞിരാമനടക്കമുള്ള നേതാക്കളെ പ്രതി ചേര്‍ത്തപ്പോഴാണ് കേസ് രാഷ്ട്രീയ പ്രേരിതമാണ്‌ എന്ന നിലപാടിൽ പാര്‍ട്ടി നിയമവഴി തേടിയത്‌. കോൺഗ്രസുകാരും മറ്റും പറയുന്ന കാര്യങ്ങള്‍ ബഹുമാനപ്പെട്ട സിബിഐ കോടതി മുഖവിലക്കെടുത്തില്ല എന്നതാണ്‌ വിധിയിലൂടെ പ്രാഥമികമായി വ്യക്തമാകുന്നത്.

എംവി ബാലകൃഷ്‌ണന്‍ മാധ്യമങ്ങളോട് (ETV Bharat)

സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന സിബിഐയുടെയും വലതുപക്ഷ ശക്തികളുടെയും ആരോപണം കോടതി വിധിയോടെ പാളിപ്പോയി. കെ വി കുഞ്ഞിരാമനടക്കമുള്ള നേതാക്കള്‍ക്ക് ഉടന്‍ ജാമ്യം ലഭിച്ചത്‌ അതിനാലാണ്‌.

സംഭവത്തിന്‍റെ തുടക്കം മുതലേ പാര്‍ട്ടിക്ക് ഇതില്‍ പങ്കില്ല എന്ന നിലപാട് ശരിവക്കുകയാണ് കോടതി വിധിയിൽ. എന്നിട്ടും ഈ കേസ്‌, പാർട്ടിയുടെ തലയില്‍ കെട്ടിവക്കാനുള്ള കുത്സിത ശ്രമമാണ്‌ രാഷ്ട്രീയ ദുഷ്‌ടലാക്കോടെ കോൺഗ്രസുകാർ ഇപ്പോഴും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതിന്‍റെ പേരിൽ നേതൃത്വത്തെയാകെ കളങ്കിതപ്പെടുത്തി താറടിച്ച്‌ കാട്ടാൻ ശ്രമിക്കുന്നത്‌ അംഗീകരിക്കില്ല. ശിക്ഷാവിധി വിശദമായി പഠിച്ചശേഷം തുടർ നിയമ നടപടികൾ പാർട്ടി സ്വീകരിക്കുമെന്നും എം വി ബാലകൃഷ്‌ണൻ വ്യക്തമാക്കി.

Also Read: പെരിയ ഇരട്ടകൊലപാതകക്കേസ്‌; മുന്‍ എംഎൽഎ കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.