ETV Bharat / state

സത്യനാഥനെ കൊന്നത് പ്രൊഫഷണൽ കില്ലറുടെ രീതിയില്‍; ദുരൂഹതയുണ്ടെന്ന് മുൻ ഏരിയ സെക്രട്ടറി ഇടിവി ഭാരതിനോട് - സത്യനാഥൻ കൊലപാതകം

കൊയിലാണ്ടി സിപിഎം ലോക്കൽ സെക്രട്ടറി പി വി സത്യനാഥന്‍റെ കൊലപാതകം ഉയര്‍ത്തുന്ന സംശയങ്ങളും ആശങ്കകളും എന്തൊക്കെ? സിപിഎം മുൻ കൊയിലാണ്ടി ഏരിയ സെക്രട്ടറി എൻ വി ബാലകൃഷ്‌ണൻ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു.

N V Balakrishnan CPM  CPM  PV Sathyanathan Murder  സത്യനാഥൻ കൊലപാതകം  Political Murder
CPM Ex AS N V Balakrishnan Opens Upon LS PV Sathyanathan Murder
author img

By ETV Bharat Kerala Team

Published : Feb 24, 2024, 7:26 PM IST

സിപിഎം മുൻ കൊയിലാണ്ടി ഏരിയ സെക്രട്ടറി എൻ വി ബാലകൃഷ്‌ണൻ ഇടിവി ഭാരതിനോട്

കോഴിക്കോട്: സത്യനാഥനെ എന്തിന് കൊലപ്പെടുത്തി എന്നതിൽ ദുരൂഹതയുണ്ടെന്ന് സിപിഎം മുൻ കൊയിലാണ്ടി ഏരിയ സെക്രട്ടറി എൻ വി ബാലകൃഷ്‌ണൻ. ആരെയും കായികമായി നേരിടാത്ത വ്യക്തിയായിരുന്നു സത്യനാഥൻ. തന്‍റെ വീടിന് മുന്നിലൂടെ എന്നും പോകുന്ന സത്യനാഥനെ എപ്പോൾ വേണമെങ്കിലും അഭിലാഷിന് കൊലപ്പെടുത്താമായിരുന്നു. എന്നാൽ ക്ഷേത്രത്തിൽ വെച്ച് അതി സൂക്ഷ്‌മമായി ഒരു പ്രൊഫഷണൽ കില്ലറുടെ രീതിയാണ് അഭിലാഷ് പ്രായോഗിച്ചതെന്ന് എൻ വി ബാലകൃഷ്‌ണൻ അഭിപ്രായപ്പെട്ടു (N V Balakrishnan about PV Sathyanathan Murde).

കൊലയുടെ സ്വഭാവവും തുടർന്നുള്ള കീഴടങ്ങലും ഒരു സൈക്കോ രീതിയിലാണെന്ന് മനസിലാക്കാം. അഭിലാഷിന് സംഭവത്തിൽ ഒരു വെപ്രാളവും ഉണ്ടായിരുന്നില്ല. പൊതുവെ കൊലപാതകം നടത്താൻ ഈ തരക്കാരെയാണ് ഉയോഗപ്പെടുത്താറുള്ളത്. അതുകൊണ്ട് തന്നെ ഇത് മറ്റാർക്കെങ്കിലും വേണ്ടി നടപ്പിലാക്കിയ കൊലപാതകമാണോ എന്നതിൽ സംശയമുണ്ടെന്നും, പിന്നാമ്പുറ കഥകൾ അന്വേഷിക്കണമെന്നും എൻ വി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു.

നടന്നത് ഒറ്റപ്പെട്ട കൊലപാതകമല്ല. സിപിഎം ചെന്നുപെട്ടിരിക്കുന്ന അതിഗുരുതമായ പ്രതിസന്ധികളുടെ അന്തർ നാടകങ്ങളുടെ ആകെത്തുകയാണ് സത്യനാഥന്‍റെ കൊലപാതകം. വളരെ സൗമ്യനായ വ്യക്തിയാണ് കൊല്ലപ്പെട്ട സത്യനാഥൻ. സിപിഎമ്മിന്‍റെയും ഡിവൈഎഫ്ഐയുടേയും വലിയ ഉത്തരവാദിത്തം വഹിക്കുന്ന വ്യക്തിയാണ് പ്രതിയായ അഭിലാഷ്. അയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് എപ്പോഴാണെന്ന് തനിക്കറിയില്ലെന്നും ബാലകൃഷ്‌ണൻ പറഞ്ഞു.

പാർട്ടിയോട് വലിയ ആദരവും കൂറും വച്ചുപുലർത്തിയ ആളായിരുന്നു അഭിലാഷ്‌. എന്നാൽ ചില നേതാക്കളുടെ പ്രവർത്തിയിൽ അയാൾക്ക് അതൃപ്‌തി ഉണ്ടായിരുന്നു. പാർട്ടിയെ അവർ നശിപ്പിക്കുകയാണെന്ന ബോധ്യമുണ്ടായിരുന്നു. വ്യക്തി താൽപര്യങ്ങൾക്കായി പലരും പാർട്ടിയെ ഉപയോഗിച്ചു എന്ന് അഭിലാഷ് ധരിച്ചിരുന്നു. അവർക്കെതിരെയല്ലാം പരസ്യമായി പ്രതികരിക്കുകയും ചെയ്‌തിരുന്നു. എന്നിട്ടും എന്തിന് സത്യനാഥനെ കൊലപ്പെടുത്തി എന്നതിൽ ചോദ്യങ്ങൾ ഒരുപാട് ബാക്കിയാണെന്നും ബാലകൃഷ്‌ണൻ പറഞ്ഞു.

Also Read: നേർത്ത, മൂർച്ചയേറിയ കറുത്ത പിടിയുള്ള കത്തി; സിപിഎം നേതാവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തി

രക്ഷകരില്‍ അഭയം പ്രാപിച്ചാണ് പൊതുജനം ജീവിച്ചിരുന്നത്. അവരിൽ എല്ലാം അർപ്പിക്കുന്നതായിരുന്നു ജനങ്ങളുടെ രീതി. അതിന് ഒരു ശക്തിയായി നിന്നത് ഇടതുപക്ഷമായിരുന്നു. എന്നാൽ ആ വിശ്വാസ പ്രമാണങ്ങളുടെയൊക്കെ അടിക്കല്ലുകൾ തകർന്നിരിക്കുകയാണ്. ഒരു ശൂന്യതയാണ് നിലവിൽ അനുഭവപ്പെടുത്. ഈ അരാജകത്വത്തെ ഫാസിസ്‌റ്റുകൾ മുതലെടുക്കുകയാണ്. അത് മനസിലാക്കിയാണ് ആൾക്കൂട്ടങ്ങൾ കാര്യങ്ങൾ തീരുമാനിക്കുന്നിടത്തേക്ക് നമ്മുടെ സമൂഹം മാറിയത്. അവർ പറയുന്നത് അംഗീകരിക്കുന്ന രാഷ്ട്രീയ രീതിയിലേക്ക് മാറേണ്ടി വന്നത് നേതൃസ്ഥാനത്ത് ഇരിക്കുന്നവരുടെ കൊള്ളരുതായ്‌മയാണ്. ഈ മൂല്യശോഷണത്തെ മനസിലാക്കിയിലെങ്കിൽ കൊയിലാണ്ടിയിലേത് പോലുള്ള സംഭവങ്ങൾ ഇനിയും ആവർത്തിക്കുമെന്ന സൂചനയാണ് എൻ വി ബാലകൃഷ്‌ണനും പങ്കുവയ്‌ക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.