ETV Bharat / state

വയനാട്ടിൽ മത്സരം മുറുകും: ആയിരങ്ങള്‍ അണിനിരന്ന് ആനി രാജയുടെ റോഡ് ഷോ, നാമനിര്‍ദേശ പത്രിക സമർപ്പിച്ചു - Annie Raja filed nomination - ANNIE RAJA FILED NOMINATION

നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി നടത്തിയ റോഡ് ഷോയ്ക്കിടെ മണ്ഡലത്തിലെ ജനങ്ങളെ ആനിരാജ അഭിസംബോധന ചെയ്‌തു

ANNIE RAJA TO FILE NOMINATION  CPI CANDIDATE ANNIE RAJA  ANNIE RAJA SUBMITTED NOMINATION  ANNIE RAJA
ANNIE RAJA SUBMITTED NOMINATION
author img

By ETV Bharat Kerala Team

Published : Apr 3, 2024, 11:46 AM IST

Updated : Apr 3, 2024, 11:59 AM IST

LDF Candidate Annie Raja

വയനാട് : ജയിക്കാനാണ് മത്സരിക്കുന്നതെന്ന് വയനാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി നടത്തിയ റോഡ് ഷോയ്ക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. 'ഇടതു മുന്നണി പ്രവര്‍ത്തകരും നേതാക്കളുമൊക്കെ ആവേശത്തിലാണ്. പൊതുജനങ്ങളും ഇത്തവണ ആവേശത്തിലാണ്. രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷമൊന്നും എനിക്ക് പ്രശ്‌നമല്ല. ഞങ്ങള്‍ ഞങ്ങളുടെ രാഷ്ട്രീയം പറഞ്ഞാണ് വോട്ടര്‍മാരെ സമീപിക്കുന്നത്' -ആനി രാജ പറഞ്ഞു.

'ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഞങ്ങള്‍ക്ക് നയമുണ്ട്. ഫാസിസം, സംഘപരിവാര്‍ രാജ്യത്ത് ഉയര്‍ത്തി വിടുന്ന സംഘട്ടനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇടതു മുന്നണി ഞങ്ങളുടെ നയം വോട്ടര്‍മാരിലെത്തിക്കും. ഇതുവരെ കൈപ്പത്തിക്ക് വോട്ട് ചെയ്യാത്തവര്‍ പോലും കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്‌തിട്ടുണ്ട്. അത് ജയിച്ചാല്‍ രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് കരുതിയായിരുന്നു. കഴിഞ്ഞ തവണ തെറ്റുപറ്റിപ്പോയെന്ന് വോട്ടര്‍മാര്‍ എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. ഇത്തവണ രാഹുലിന്‍റെ വിധിയെന്താണെന്നുള്ളത് ഇടതു മുന്നണിക്ക് പ്രശ്‌നമല്ലെ'ന്ന് അവർ കൂട്ടിച്ചേർത്തു.

അതേസമയം ഇന്ന് തന്നെ കോൺഗ്രസ് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ രാഹുൽ ഗാന്ധിയും നാമനിർദേശ പത്രിക സമർപ്പിക്കും. തെരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ച് കൽപ്പറ്റ ടൗണിൽ റാലി നടത്തിയ ശേഷം രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിൽ നാമനിർദേശ പത്രിക സമർപ്പിക്കും. ആനി രാജയേയും രാഹുൽ ഗാന്ധിയേയും ഇറക്കി കളിക്കുന്ന ഇരുമുന്നണികൾക്കും നേരെ ഭാരതീയ ജനത പാർട്ടി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെയാണ് മണ്ഡലത്തിൽ മത്സരിപ്പിക്കുന്നത്.

റോഡ് ഷോയില്‍ മണ്ഡലത്തിലെ ജനങ്ങളെ കണ്ട ശേഷമാണ് ആനി രാജ പത്രിക സമർപ്പിച്ചത്. സിപിഐ നേതാക്കളായ പി സന്തോഷ് കുമാര്‍ എം പി, ഇ എസ് ബിജിമോള്‍, മുന്‍ എം എല്‍ എ സി കെ ശശീന്ദ്രന്‍ എന്നിവര്‍ ആനി രാജയെ അനുഗമിച്ചു. സിപിഐയും കോൺഗ്രസും പ്രതിപക്ഷ ഇന്ത്യൻ ബ്ലോക്കിൽ പങ്കാളികളാകുമ്പോൾ, രണ്ട് പാർട്ടികളും തങ്ങളുടെ ശക്തരായ സ്ഥാനാർഥികളെ മുന്നിൽ നിർത്തി പരസ്‌പരം വയനാട്ടിൽ കടുത്ത മത്സരത്തിനൊരുങ്ങുകയാണ്.

സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ ഭാര്യ ആനി രാജ പാർട്ടിയുടെ നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമണിൽ ജനറൽ സെക്രട്ടറിയും സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമാണ്. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ ജനിച്ച ആനി രാജ സിപിഐയുടെ വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്‌റ്റുഡന്‍റ് ഫെഡറേഷനിലും തുടർന്ന് യുവജന വിഭാഗമായ ഓൾ ഇന്ത്യ യൂത്ത് ഫെഡറേഷനിലും ചേർന്നാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായി പ്രതിഷേധിച്ച് പാർട്ടിയിലെ പ്രമുഖ ശബ്‌ദമായി മാറിയ നേതാവാണ് ആനി രാജ.

Also Read : ഫ്രാൻസിസ് ജോർജിന് കെട്ടിവെക്കാനുള്ള പണം നൽകി ഉമ്മൻ ചാണ്ടിയുടെ കുടുംബം; നേതാവിന്‍റെ ഓര്‍മ്മകള്‍ കരുത്താകുമെന്ന് സ്ഥാനാർഥി - FRANCIS GEORGE NOMINATION

Last Updated : Apr 3, 2024, 11:59 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.