ETV Bharat / state

ഭാര്യയുടെ മരണശേഷം മകള്‍ക്ക് നിരന്തര പീഡനം; 37-കാരന് മൂന്ന് ജീവപര്യന്തം കഠിന തടവും വന്‍ പിഴയും വിധിച്ച് കോടതി - FATHER MOLESTED 5 YEAR OLD DAUGHTER - FATHER MOLESTED 5 YEAR OLD DAUGHTER

അഞ്ച് വയസുകാരിയായ മകളെ പീഡിപ്പിച്ച അച്ഛന് ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്‌സോ കോടതി. മൂന്ന് ജീവപര്യന്തം കഠിന തടവിനും 1,90, 000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

FATHER GETS THREE LIFE THERMS  FATHER MOLESTED 5YEAR OLD DAUGHTER  അഞ്ച് വയസുകാരിയെ അച്ഛന പീഡിപിച്ചു  മകളെ പീഡിപ്പിച്ച അച്ഛന് ജീവപര്യന്തം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 4, 2024, 10:30 PM IST

തിരുവനന്തപുരം : അഞ്ച് വയസുകാരിയായ മകളെ നിരന്തരം പീഡിപ്പിച്ച 37-കാരനായ പിതാവിന് മൂന്ന് ജീവപര്യന്തം വിധിച്ച് കോടതി. പോക്‌സോ കോടതി ജഡ്‌ജി എം. പി. ഷിബുവാണ് പ്രതിയെ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് കോടതി മൂന്ന് ജീവപര്യന്തം കഠിന തടവിനും 1,90,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

പിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി മൂന്ന് വര്‍ഷം അധിക തടവ് അനുഭവിക്കണം. പ്രതി പിഴ ഒടുക്കിയാല്‍ 1,50,000 രൂപ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു. പോക്‌സോ നിയമപ്രകാരം മൂന്ന് വകുപ്പികളിലും മരണംവരെ ജീവപര്യന്തം കഠിന തടവ് കോടതി വിധിച്ചെങ്കിലും ശിക്ഷാകാലാവധി ഒരുമിച്ച് അനുഭവിച്ചാല്‍ മതി എന്നത് കൊണ്ട് പ്രതി ഫലത്തില്‍ ഒരു ജീവപര്യന്തം ശിക്ഷ അനുഭവിച്ചാല്‍ മതി.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പ്രതിയുടെ തുടര്‍ന്നുളള ജീവിത അവസാനംവരെ ശിക്ഷ അനുഭവിക്കണമെന്ന് വിധിന്യായത്തില്‍ എടുത്ത് പറയുന്നുണ്ട്. കുട്ടിക്ക് ഒന്നര വയസുളളപ്പോള്‍ അമ്മ മരണപ്പെട്ടിരുന്നു. ഇതിനു ശേഷം പ്രതി കുട്ടിയെനിരന്തരം പീഡിപ്പിച്ചു വന്നു.

ഒന്നാം ക്ലാസില്‍ എത്തിയപ്പോഴാണ് കുട്ടി പീഡന വിവരം സ്‌കൂള്‍ ടീച്ചറിനോട് പറഞ്ഞത്. സ്‌കൂള്‍ അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ച് കേസ് എടുത്തത്. മറ്റാരുമില്ലാത്ത കുട്ടി അന്ന് മുതല്‍ സര്‍ക്കാര്‍ സംരക്ഷണയിലാണ് കഴിഞ്ഞ് വരുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ. കെ. അജിത് പ്രസാദ് ഹാജരായി.

Also Read : ബലാത്സംഗകരെ ഷണ്ഡീകരിക്കണം; നിര്‍ദേശവുമായി ജനതാദള്‍ (യു) നേതാവ് കെസി ത്യാഗി - kc tyagi castration for rapists

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.