ETV Bharat / state

വിദ്വേഷ പ്രസംഗം: മോദിക്കെതിരായ ഹർജി നിരസിച്ച് കേരളത്തിലെ കോടതിയും - PETITION AGAINST MODI REJECTED

നരേന്ദ്ര മോദി മതവിദ്വേഷം വളര്‍ത്തി കലാപം സൃഷ്‌ടിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് പാച്ചല്ലൂര്‍ സ്വദേശി അഹമ്മദ് ഹർജി നൽകിയത്. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും അധികാര പരിധി ഇല്ലെന്നും ചൂണ്ടിക്കാണിച്ചാണ് കോടതി ഹർജി തള്ളിയത്.

നരേന്ദ്ര മോദി  മോദിക്കെതിരായ ഹർജി കോടതി തള്ളി  PETITION AGAINST NARENDRA MODI  NARENDRA MODI
Court Rejected Petition Filed Against Narendra Modi on Charges of Hate Speech
author img

By ETV Bharat Kerala Team

Published : Apr 30, 2024, 8:33 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സ്വകാര്യ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിക്കാതെ നിരസിച്ചു. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും അധികാര പരിധി ഇല്ലെന്ന കാരണവും കൊണ്ടാണ് കോടതി ഹര്‍ജി നിരസിച്ചത്. തിരുവന്തപുരം ജുഢീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പതിനൊന്നില്‍ ജഡ്‌ജി രവിത കെ ജിയാണ് ഹര്‍ജി പരിഗണിച്ചത്.

പ്രധാനമന്ത്രി രാജസ്ഥാനിലെ ബന്‍സ്വാഡയില്‍ ഏപ്രില്‍ 22 ന് നടത്തിയ പ്രസംഗമായിരുന്നു ഹര്‍ജിയിലെ പരാമര്‍ശ വിഷയം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കളുടെ സ്വത്ത് പിടിച്ചെടുത്ത് മുസ്‌ലിങ്ങള്‍ക്ക് നല്‍കുമെന്ന പ്രസംഗം വിദ്വേഷപരമാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.

മത വിദ്വേഷം വളര്‍ത്തി കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് മോദിക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പാച്ചല്ലൂര്‍ തിരുവല്ലം സ്വദേശി അഹമ്മദ് ആയിരുന്നു ഹര്‍ജിക്കാരന്‍.

Also Read: പ്രധാനമന്ത്രിയുടേത് വിലകുറഞ്ഞ രാഷ്ട്രീയം ; നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മല്ലികാർജുൻ ഖാർഗെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.