ETV Bharat / state

ശ്രീറാം വെങ്കിട്ടരാമന്‍റെ അഭിഭാഷകന് പടി കയറാൻ ബുദ്ധിമുട്ട്; കെ എം ബഷീർ കേസിൽ വിചാരണ കോടതി മാറ്റി ഉത്തരവ് - KM BASHEER MURDER CASE

തുടങ്ങാനിരിക്കുന്ന രണ്ടാം ഘട്ട വിചാരണയിൽ വിസ്‌തരിക്കുക അന്വേഷണ ഉദ്യോഗസ്ഥർ അടക്കമുള്ള പ്രധാന സാക്ഷികളെ...

Sree Ram Venkatta Raman IAS  Journalist KM Basheer case Court  judgment of KM Basheer case  വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ്
The KM Basheer Murder Case accused Sree Ram Venkatta Raman IAS (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 29, 2025, 2:55 PM IST

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൻ്റെ വിചാരണ ഇനി മുതൽ നാലാം അഡീഷണൽ സെഷൻസ് കോടതി പരിഗണിക്കും. പ്രതിഭാഗ അഭിഭാഷകനായ രാമൻ പിള്ളക്ക് രണ്ടാം നിലയിലെ കോടതിയിൽ കയറാൻ ആരോഗ്യപ്രശ്‌നം ഉണ്ടെന്ന് കാട്ടി സമർപ്പിച്ച ഹർജിയിലാണ് സെഷൻസ് കോടതി ഉത്തരവ്.

കേസിൻ്റെ വിചാരണ രണ്ട് ഘട്ടങ്ങളിലായാണ് നിശ്ചയിച്ചിരുന്നത്. ഇതിൽ രണ്ടാം ഘട്ടത്തിൽ നിശ്ചയിച്ചിരുന്ന വിചാരണ ഈ മാസം (2025 ജനുവരിയിൽ) പരിഗണിക്കാനിരിക്കെയാണ് നാലാം അഡീഷണൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റിയത്.

ആദ്യ ഘട്ട വിചാരണ ഡിസംബർ 18ന് പൂർത്തിയായിരുന്നു. തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതിയിലാണ് ആദ്യ ഘട്ട വിചാരണ നടന്നത്. അന്വേഷണ ഉദ്യോഗസ്ഥർ അടക്കമുള്ളവരെ രണ്ടാം ഘട്ടത്തിലാണ് വിസ്‌തരിക്കുക. 100 സാക്ഷികള്‍ ഉള്ള കേസാണ് ഇത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

2019 ആഗസ്‌റ്റ് മൂന്നിന് വെളുപ്പിന് ഒരു മണിക്കാണ് 2013 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് മാധ്യമ പ്രവർത്തകൻ കെ എം ബഷീർ കൊല്ലപ്പെടുന്നത്. കേസിൽ നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ഹൈക്കോടതി പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ ഈ വിധിക്കെതിരെ ശ്രീറാം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

നരഹത്യാക്കുറ്റം നിലനിൽക്കുമോയെന്നത് വിചാരണയിലാണ് വ്യക്തമാകേണ്ടതെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഹൈക്കോടതിയുടെ നിലപാട് ശരിവെച്ചു. ഇതോടെയാണ് നരഹത്യാക്കുറ്റത്തിന് ശ്രീ റാം വെങ്കിട്ട രാമൻ വിചാരണ നേരിടുന്നത്.

നരഹത്യാക്കുറ്റം ചുമത്താനുള്ള തെളിവില്ലെന്നതായിരുന്നു ശ്രീറാമിൻ്റെ പ്രധാന വാദം. അവസാനം നടന്ന വാദത്തിൽ ശ്രീറാം കുറ്റം നിഷേധിക്കുകയും ചെയ്‌തിരുന്നു. കൂടാതെ വിചാരണക്ക് ഹാജരാകാത്ത സാഹചര്യവും ഉണ്ടായിരുന്നു.

വാദം ബോധിപ്പിക്കാൻ ശ്രീറാം മൂന്ന് തവണ സാവകാശം ചോദിച്ചിരുന്നു. ഇതിനിടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അനുകൂല വിധി ഉണ്ടാകാത്ത സാഹചര്യത്തിൽ വീണ്ടും വിചാരണ നേരിടണമെന്ന് കോടതി നിരീക്ഷിച്ചു.

കുറ്റപത്രത്തിലെ ശാസ്‌ത്രീയ പരിശോധന റിപ്പോർട്ടിൽ തൻ്റെ ശരീരത്തിൽ മദ്യത്തിൻ്റെ അംശമില്ലെന്നും സാധാരണ മോട്ടോർ വാഹനവകുപ്പ് നിയമ പ്രകാരമുള്ള കേസ് മാത്രമാണ് ഇതെന്നുമുള്ള വാദമാണ് അദ്ദേഹം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഉന്നയിച്ചത്. ജനുവരിയിൽ തുടങ്ങാനിരിക്കുന്ന രണ്ടാം ഘട്ട വിചാരണയിൽ അന്വേഷണ ഉദ്യോഗസ്ഥർ അടക്കമുള്ള പ്രധാന സാക്ഷികളെയും വിസ്‌തരിക്കും.

Also Read: 'ചോറും ചിക്കനും വേണം..'; കൂസലില്ലാതെ ചെന്താമര, ഭാര്യയും മകളുമടക്കം ഹിറ്റ് ലിസ്റ്റിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.