ETV Bharat / state

സ്വാമി ഗംഗേശാനന്ദ കേസ്; ക്രൈം ബ്രാഞ്ച് കുറ്റപത്രം അംഗീകരിച്ച് കോടതി - Swami Gangeshananda CASE - SWAMI GANGESHANANDA CASE

നിയമ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സെപ്‌റ്റംബർ 7ന് കോടതിയിൽ ഹാജരാക്കാൻ സ്വാമി ഗംഗേശാനന്ദയ്‌ക്ക് സമൻസ്. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

SWAMI GANGESHANANDA CASE UPDATES  സ്വാമി ഗംഗേശാനന്ദ കേസ്  COURT APPROVED CASE CHARGE SHEET  LAW STUDENT MOLESTATION CASE
Swami Gangeshananda - File (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 31, 2024, 5:55 PM IST

തിരുവനന്തപുരം : നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയ്ക്ക്‌ എതിരെ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചിരുന്ന കുറ്റപത്രം കോടതി അംഗീകരിച്ചു. സ്വാമി സെപ്റ്റംബർ 7 ന് കോടതിയിൽ ഹാജരാകണമെന്ന് സമൻസ് നൽകി. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. നേരത്തേ സമർപ്പിച്ച കുറ്റപത്രം കോടതി തിരികെ നൽകിയിരുന്നു. ഈ കുറവുകൾ മാറ്റി ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഷൗക്കത്തലി സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി അംഗീകരിച്ചത്.

വീട്ടില്‍ പൂജയ്ക്ക്‌ എത്തുന്ന സ്വാമി തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും പീഡനം സഹിക്കവയ്യാതെയാണ് താന്‍ സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. കണ്ണമ്മൂലയുളള പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് 2017 മേയ് 19 ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചത്. ഇതിന് ശേഷം വീടിന് പുറത്തേക്ക് ഇറങ്ങി ഓടിയ പെണ്‍കുട്ടിയെ ഫ്ലൈയിങ് സ്‌ക്വാഡാണ് സ്‌റ്റേഷനില്‍ എത്തിച്ചത്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വാമിക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് എടുത്തിരുന്നു. സ്വാമി തന്നെ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയിലും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി പിന്നീട് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ മൊഴി മാറ്റി പറയുകയായിരുന്നു. താൻ സ്വയം ജനനേന്ദ്രിയം മുറിച്ചതാണെന്ന് ഗംഗേശാനന്ദയും മൊഴി മാറ്റിയിരുന്നു. എന്നാൽ ഉറങ്ങിക്കിടന്ന തന്നെ ഒരു കൂട്ടം ആള്‍ക്കാര്‍ ആക്രമിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് ഗംഗേശാനന്ദ നിലവിൽ പറയുന്നത്.

ഇതേ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുകയും പെണ്‍കുട്ടിക്ക് സ്വാമിയുടെ മുന്‍ ശിഷ്യനായ അയ്യപ്പദാസുമായി ബന്ധം ഉണ്ടായിരുന്നെന്നും സ്വാമി അത് എതിര്‍ത്തതാണ് കേസിന് ഇടയാക്കിയ സംഭവം ഉണ്ടാകാൻ കാരണമായതെന്നും കണ്ടെത്തി. ഇരുവരുടെയും ബന്ധത്തെ സ്വാമി ശക്തമായി എതിര്‍ത്തതിനാല്‍ ആദ്യം സ്വാമിക്കെതിരെ കേസ് കൊടുക്കാനാണ് പെണ്‍കുട്ടി തീരുമാനിച്ചത്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

സംഭവദിവസം പെണ്‍കുട്ടിയും അയ്യപ്പദാസും കൊല്ലം ബീച്ചില്‍ വച്ച് കണ്ടുമുട്ടിയിരുന്നു. അവിടെ വച്ചാണ് കൃത്യം നിര്‍വഹിക്കുന്നതിനുളള കത്തി അയ്യപ്പദാസ് കൈമാറിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഉറങ്ങികിടന്ന തന്‍റെ ലിംഗം ഛേദിക്കപ്പെട്ടു എന്ന സ്വാമിയുടെ മൊഴി കളവാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.

അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് പീഡന പരാതിയില്‍ സ്വാമിക്കെതിരെയും ലിംഗ ഛേദത്തിനെതിരെ പെണ്‍കുട്ടിക്കും ആണ്‍ സുഹൃത്ത് അയ്യപ്പദാസിനെതിരെയും വ്യത്യസ്‌ത കുറ്റപത്രം നല്‍കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.

Also Read: സ്വാമി ഗംഗേശാനന്ദ കേസില്‍ ക്രൈംബ്രാഞ്ചിന് തിരിച്ചടി; കുറ്റപത്രം മടക്കി കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.