കോഴിക്കോട് : മുക്കത്ത് കണ്ടെയ്‌നർ ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ച് അപകടം. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലാണ് അപകടം നടന്നത്. ലോറി നിയന്ത്രണം വിട്ട് ട്രാൻസ്ഫോർമറിൽ ഇടിക്കുകയായിരുന്നു. ഇന്ന് (സെപ്‌റ്റംബർ 5) പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.
അപകടത്തിൽ നിസാര പരിക്കുകളോടെ ഡ്രൈവർ രക്ഷപ്പെട്ടു. ഡ്രൈവറുടെ കാലിനാണ് പരിക്കേറ്റത്. കൊണ്ടോട്ടിയിൽ നിന്നും താമരശേരിയിലേക്ക് മത്സ്യവുമായി പോവുകയായിരുന്ന ലോറിയാണ് ട്രാൻസ്ഫോർമറിൽ ഇടിച്ചത്. ട്രാൻസ്ഫോർമർ സ്ഥാപിച്ച ഇലക്ട്രിക്ക് പോസ്‌റ്റുകൾ പൂർണമായും തകർന്നു.
അപകടത്തെ തുടർന്ന് മുക്കം കെഎസ്‌ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
അഗ്നിരക്ഷ സേന സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Also Read: ടെമ്പോ വാൻ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ഡ്രൈവർക്കും സഹായിക്കും പരിക്ക്