ETV Bharat / state

ന്യൂ ഇയര്‍ കളറാക്കാനൊരുങ്ങി ഫോര്‍ട്ട് കൊച്ചി; ആകാശത്തോളം ഉയര്‍ന്ന് പൊങ്ങി പപ്പാഞ്ഞി, വന്‍ സുരക്ഷയൊരുക്കി പൊലീസ് - FORT KOCHI TO CELEBRATE NEW YEAR

ഇത്തവണ ഗാലാഡി ഫോർട്ട് കൊച്ചി കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ വെളി മൈതാനിയിലാണ് കൂറ്റൻ പപ്പാഞ്ഞിയെ കത്തിക്കുക.

കൂറ്റൻ പപ്പാഞ്ഞി ഫോര്‍ട്ട് കൊച്ചി  HUGE PAPPANJI FORT KOCHI  KOCHI TO CELEBRATE NEW YEAR  NEW YEAR CELEBRATIONS 2025
Paappanji In Fort Kochi (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 31, 2024, 5:50 PM IST

എറണാകുളം: ലോകം പുതുത്സാരാഘോഷത്തിലേക്ക് കടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഫോര്‍ട്ട് കൊച്ചിയിലേക്ക് പുതുവത്സരാഘോഷത്തിനായി വൻ ജനാവലിയാണ് ഒഴുകിയെത്തുന്നത്. രാവിലെ മുതൽ സംസ്ഥാനത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നും ചെറു സംഘങ്ങളായാണ് യുവാക്കളെത്തുന്നത്. ഇത്തവണ ഗാലാഡി ഫോർട്ട് കൊച്ചി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വെളി മൈതാനിയിലാണ് കൂറ്റൻ പാപ്പാഞ്ഞിയെ കത്തിക്കുക.

ആഘോഷങ്ങള്‍ ഒഴിവാക്കി കാർണിവൽ കമ്മിറ്റി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ നിര്യാണത്തെ തുടർന്ന് ഒരാഴ്‌ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ആഘോഷ പരിപാടികളും പാപ്പാഞ്ഞിയെ കത്തിക്കലും ഒഴിവാക്കിയിരുന്നു. എന്നാല്‍ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 2ന് കാർണിവൽ റാലി നടത്തും.

Kochi Paappanji (ETV Bharat)

പുതുവത്സര വൈബില്‍ ഫോർട്ട് കൊച്ചി: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദത്ത ക്രിസ്‌മസ് ട്രീയും അലങ്കാര വിളക്കുകളും നക്ഷത്രങ്ങളും ക്രിസ്‌മസ് ട്രീയുമൊക്കയായി ഫോർട്ട് കൊച്ചിയും പരിസരവും അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. ഫോർട്ട് കൊച്ചി ബീച്ചിലും പപ്പാഞ്ഞിയെ കത്തിക്കുന്ന വെളി മൈതാനിയിലുമാണ് ആഘോഷങ്ങൾ പ്രധാനമായും നടക്കുക. വൈകുന്നേരത്തോടെ ആരംഭിക്കുന്ന ആഘോഷങ്ങൾ രാത്രി 12 മണിക്ക് പപ്പാഞ്ഞിയെ കത്തിക്കുന്നതോടെ പൂർത്തിയാകും.

പപ്പാഞ്ഞിയും വിവാദവും: കൊച്ചി കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോർട്ട് കൊച്ചി പരേഡ് മൈതാനിയിലാണ് വർഷങ്ങളായി പപ്പാഞ്ഞിയെ കത്തിച്ചുവരുന്നത്. എന്നാൽ ഇത്തവണ കാർണിവൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ വിയോജിപ്പുള്ള ഗാലാഡി കമ്മിറ്റി സ്വന്തം നിലയിൽ നേരത്തെ തന്നെ പപ്പാഞ്ഞിയെ തയാറാക്കിയിരുന്നു. എന്നാൽ പുതുവത്സര രാത്രിയിൽ ഈ പപ്പാഞ്ഞിയെ കത്തിക്കാൻ പൊലീസ് അനുമതി നിഷേധിച്ചു. ഇതിനെതിരെ ഗാലാഡി കൊച്ചി ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടുകയായിരുന്നു.

കഴിഞ്ഞ തവണ 80 അടി ഉയരമുള്ള പപ്പാഞ്ഞിയായിരുന്നു കാർണിവൽ കമ്മിറ്റി ഒരുക്കിയത്. ഇത്തവണ ഗാലാഡി കൊച്ചി 48 അടി ഉയരമുള്ള പോർച്ചുഗീസ് വയോധികൻ്റെ മുഖച്ഛായയുള്ള പപ്പാഞ്ഞിയെയാണ് ഒരുക്കിയത്.

ആരാണ് പാപ്പാഞ്ഞി...?

പോയവർഷത്തെ തിന്മകളെ അകറ്റി പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിൻ്റെ പ്രതീകമായാണ് പപ്പാഞ്ഞിയെ ഡിസംബർ 31ന്‌ അർധരാത്രി 12 മണിക്ക് അഗ്നിക്കിരയാക്കുന്നത്. വിദേശികളും സ്വദേശികളും ഉൾപ്പടെ ആയിരങ്ങളാണ് പപ്പാഞ്ഞിയെ കത്തിക്കുന്നതിന് സാക്ഷികളാവുക.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പോർച്ചുഗീസ് അധീനതയിലായിരുന്ന കാലത്താണ് കൊച്ചിയില്‍ പപ്പാഞ്ഞിയെ കത്തിക്കുന്ന ആഘോഷം ആദ്യമായി തുടങ്ങിയത്. പപ്പാഞ്ഞിക്കൊപ്പം പാട്ടും മേളവും കരിമരുന്ന് പ്രയോഗവുമെല്ലാം ആഘോഷത്തിന് മാറ്റ് കൂട്ടും. പപ്പാഞ്ഞിക്ക് ഏതെങ്കിലുമൊരു മതവുമായോ, ക്രിസ്‌തുമസ് ആഘോഷവുമായോ യാതൊരു ബന്ധവുമില്ല. പപ്പാഞ്ഞിയെന്നാൽ സാൻ്റയാണെന്ന തെറ്റായ ധാരണ ചിലർക്കെങ്കിലുമുണ്ട്.

സാധാരണ നേരിട്ട് കത്തിക്കുന്നതായിരുന്നു രീതിയെങ്കിൽ, ഇത്തവണ റിമോട്ട് ഉപയോഗിച്ചാണ് പപ്പാഞ്ഞിയെ കത്തിക്കുക. പുതുവത്സരം പിറക്കുന്നതോടെ പതിനായിരങ്ങളുടെ ആർപ്പുവിളികളോടെ പപ്പാഞ്ഞി നിന്ന് കത്തും. വെളി മൈതാനിയിൽ പപ്പാഞ്ഞിയെ കത്തിക്കുന്ന സ്ഥലം കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സന്ദർശിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയും ചെയ്‌തു.

ഫോർട്ട് കൊച്ചി പൊലീസ് വലയത്തിൽ: ഫോർട്ട് കൊച്ചിയിൽ വാഹനങ്ങളുടെ നിയന്ത്രണത്തിനും ജനങ്ങളുടെ സുരക്ഷയ്‌ക്കും വിപുലമായ പൊലീസ് ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. ഡിസിപി, കൊച്ചി സിറ്റിയുടെ നേതൃത്വത്തിൽ 10 ഡിവൈഎസ്‌പി, 25 ഇൻസ്പെക്‌ടർ, 60 എസ്‌ഐ, 100 വനിത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ 1000ലധികം പൊലീസ് ഉദ്യേഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. വെളി ഗ്രൗണ്ടിലും പരിസരത്തും ഫോർട്ടുകൊച്ചിയിലാകമാനവും ഏകദേശം 400 ഓളം സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

Read More: ഹാപ്പി ന്യൂഇയര്‍...!!!; എത്തി, കിരിബാത്തിയില്‍ പുതുവര്‍ഷം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.