ETV Bharat / state

സമരാഗ്നി ജാഥയ്‌ക്ക് നാളെ സമാപനം; രേവന്ത് റെഡ്ഡിയും സച്ചിന്‍ പൈലറ്റും തലസ്ഥാനത്തേക്ക്, ജാഥ വിജയമെന്ന് കോണ്‍ഗ്രസ് - തെലങ്കാനമുഖ്യമന്ത്രി രേവന്ത് റെഡ്ഡി

കോണ്‍ഗ്രസിന്‍റെ സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രേവന്ത് റെഡ്ഡിയും സച്ചിന്‍ പൈലറ്റും തിരുവനന്തപുരത്തെത്തും. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന സമ്മേളനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കും. ജാഥ വന്‍ വിജയമെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ് നേതൃത്വം.

കോണ്‍ഗ്രസ് സമരാഗ്നി  കോണ്‍ഗ്രസ് സമരാഗ്നി സമാപനം  തെലങ്കാനമുഖ്യമന്ത്രി രേവന്ത് റെഡ്ഡി  Lok Sabha Election 2024
Revant Reddy And Sachin Pilot Will Reach Thiruvananthapuram Tomorrow
author img

By ETV Bharat Kerala Team

Published : Feb 28, 2024, 9:20 PM IST

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് സംസ്ഥാന കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെയും നേതൃത്വത്തില്‍ കാസര്‍കോട് നിന്ന് ആരംഭിച്ച സമരാഗ്നി ജാഥയ്‌ക്ക് നാളെ (ഫെബ്രുവരി 29) സമാപനം. സമാപനത്തിന്‍റെ ഭാഗമായി കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന സമ്മേളനം തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ അത്ഭുത വിളക്കായി മാറിയ മുഖ്യമന്ത്രി അനുമല രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തക സമിതി അംഗവും രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന സച്ചിന്‍ പൈലറ്റ് യോഗത്തില്‍ മുഖ്യാതിഥിയാകും.

കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എംപി, ജാഥ ക്യാപ്‌റ്റന്മാരായ കെ സുധാകരന്‍, വിഡി സതീശന്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ബിജെപി വിജയം കൊതിക്കുന്ന തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിച്ച് കഴിഞ്ഞ് ദിവസം അവര്‍ സമ്മേളനം നടത്തിയതിന് തൊട്ടു പിന്നാലെ അവര്‍ക്ക് മറുപടിയെന്ന നിലയിലാണ് തൊട്ടടുത്തതിന്‍റെ രണ്ടാം ദിനം കോണ്‍ഗ്രസും തലസ്ഥാന നഗരിയില്‍ സമ്മേളനം നടത്തുന്നത്.

ബിജെപിക്കുള്ള മറുപടി എന്നതിന് അപ്പുറം തലസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ ശക്തിപ്രകടനം കൂടിയായി ഇതു മാറും. ഫെബ്രുവരി 9നാണ് സംസ്ഥാനത്തെ 140 നിയമസഭ മണ്ഡലങ്ങളും ഉള്‍പ്പെടുത്തിയുള്ള സമരാഗ്നി എന്ന പര്യടന പരിപാടി കാസര്‍കോട് നിന്ന് കെപിസിസി ആരംഭിച്ചത്. ഇടയ്ക്ക് ചില കല്ലുകടികളുണ്ടായെങ്കിലും നിയമസഭ നിയോജക മണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്‍റെ ശക്തി വിളിച്ചോതുന്ന സമ്മേളനങ്ങളായി ഇതിനെ മാറ്റിയതിന്‍റെ ആത്മവിശ്വാസം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. മാത്രമല്ല, പൊതുയോഗങ്ങളില്‍ പരമാവധി ഘടകക്ഷി നേതാക്കളെ കൂടി പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാനുള്ള ശ്രമവും കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുണ്ടായെന്നതും ശ്രദ്ധേയമാണ്.

നിയോജക മണ്ഡലം പര്യടന സമ്മേളനങ്ങള്‍ക്ക് പുറമെ സംഘടിപ്പിച്ച 30 ല്‍ അധികം മഹാസമ്മേളനങ്ങളില്‍ പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമുണ്ടായെന്നാണ് വിലയിരുത്തല്‍. നിയോജക മണ്ഡലങ്ങളിലെ പര്യടനങ്ങളിലും മഹാ സമ്മേളനങ്ങളിലും ഉള്‍പ്പെടെ 15 ലക്ഷം പേരെ പങ്കെടുപ്പിക്കാനായിരുന്നു നീക്കമെങ്കിലും 20 ലക്ഷത്തിലധികം ജനങ്ങളെ പങ്കെടുപ്പിക്കാനായെന്നത് ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന കോണ്‍ഗ്രസിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

സമരാഗ്നി ജാഥയുടെ ഭാഗമായി സമൂഹത്തിന്‍റെ ഏറ്റവും താഴെത്തട്ടിലുള്ളവരെ പങ്കെടുപ്പിച്ച് നടത്തിയ ജനകീയ ചര്‍ച്ച സദസിന്‍റെ വിജയവും ജനപങ്കാളിത്തവും നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. നവകേരള സദസിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പൗരപ്രമുഖരുമായുള്ള ചര്‍ച്ചയ്ക്ക് ബദലായാണ് കോണ്‍ഗ്രസ് സമരാഗ്നി ജാഥയില്‍ ജനകീയ ചര്‍ച്ച സദസ് സംഘടിപ്പിച്ചത്. സദസില്‍ നിരവധി സാധാരണക്കാര്‍ കണ്ണീരുമായി കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലെത്തിയത് കോണ്‍ഗ്രസില്‍ സാധാരക്കാര്‍ക്കുള്ള വിശ്വാസമാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇത് കണക്കിലെടുത്ത് പരാതികള്‍ തരം തിരിച്ച് തുടര്‍ നടപടി സ്വീകരിച്ച് പരാതിക്കാരെ വിവരം അറിയിക്കാന്‍ കെപിസിസി നേതൃത്വം തീരുമാനിച്ചു. പരാതികള്‍ തരം തിരിച്ച് തീരുമാനമെടുക്കുന്നതിലേക്കായി കെപിസിസി ജനറല്‍ സെക്രട്ടറിമാരായ പഴകുളം മധു, സജീവ് ജോസഫ് എന്നിവരെ ചുമതലപ്പെടുത്തിയതായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.