ETV Bharat / state

പെരിയാറിലെ മത്സ്യക്കുരുതി ; എൻവിയോൺമെൻ്റ് എഞ്ചിനീയറെ ഉപരോധിച്ച് കോൺഗ്രസ് - CONGRESS PROTEST ON FISH KILL

തിങ്കളാഴ്‌ച രാത്രി മുതല്‍ പെരിയാറില്‍  മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ തുടങ്ങി. മലിനീകരണത്തിന് കാരണമാകുന്ന വ്യവസായ സ്ഥാപനങ്ങളെ ഉദ്യോഗസ്ഥ ഭരണ കൂട്ടുകെട്ട് സഹായിക്കുന്നുവെന്ന് കോൺഗ്രസ്

FISH DEATH  പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു  CONGRESS PROTEST MARCH  MUHAMMAD RIYAS
കോൺഗ്രസ് മാര്‍ച്ച് (Source: ETV Bharat)
author img

By ETV Bharat Kerala Team

Published : May 22, 2024, 1:54 PM IST

എറണാകുളം : പെരിയാറിലെ മത്സ്യക്കുരുതിയിൽ പ്രതിഷേധം വ്യാപകമാകുന്നു. ഏലൂരിലെ പൊല്യൂഷൻ കൺട്രോൾ ബോർഡ് ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തില്‍ എൻവിയോൺമെൻ്റ് എഞ്ചിനീയറെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. ഉദ്യോഗസ്ഥ ഭരണ കൂട്ടുകെട്ട് മലിനീകരണത്തിന് കാരണമാകുന്ന വ്യവസായ സ്ഥാപനങ്ങളെ സഹായിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

മത്സ്യക്കുരുതിമൂലം ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായതായാണ് മത്സ്യ കർഷകർ വ്യക്തമാക്കുന്നത്. മത്സ്യ കർഷകരും പൊല്യൂഷൻ കൺട്രോൾ ബോർഡ് ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ്. പുഴയിലേക്ക് എത്തുന്ന രാസമാലിന്യങ്ങൾ മത്സ്യസമ്പത്ത് ഗണ്യമായി കുറയ്ക്കുന്നതിനും കാരണമായിട്ടുണ്ട്. ഇത് മത്സ്യമേഖലയെ ആശ്രയിക്കുന്ന നൂറുകണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് കുടിവെള്ളം ലഭിക്കുന്നത് പെരിയാറിൽ നിന്നാണ്. പെരിയാറിലെ വെള്ളത്തിൽ ഒഴുകിയെത്തുന്ന വിഷാംശത്തിന്‍റെ അളവ് കൂടുന്നത് ശുദ്ധീകരിച്ച് പമ്പു ചെയ്യുന്ന കുടിവെള്ളത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോയെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.

തിങ്കളാഴ്‌ച രാത്രി മുതലാണ് പെരിയാറിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ തുടങ്ങിയത്. കരിമീൻ, ചെമ്മീൻ, ചെമ്പല്ലി, ചെറുമീനുകൾ ഉൾപ്പടെയുള്ള മത്സ്യങ്ങളാണ് ചത്ത് കരയ്ക്കടിഞ്ഞത്. മുൻവർഷങ്ങളിലും പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പുഴയിൽ കൂട് മത്സ്യകൃഷി ചെയ്യുന്ന കർഷകരുടെ മത്സ്യങ്ങളും കൂട്ടത്തോടെ ചത്തുപൊങ്ങിയത് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയത്.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഇല്ല. രാസമാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കുന്ന വ്യവസായ സ്ഥാപനം ഏതാണെന്ന് പോലും കണ്ടെത്താൻ പൊല്യൂഷൻ കൺട്രോൾ ബോർഡിന് കഴിഞ്ഞിട്ടില്ല. ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. വ്യവസായ സ്ഥാപനങ്ങൾ സമീപത്തെ തോടുകളിലേക്ക് ഒഴുക്കിവിടുന്ന മാലിന്യങ്ങൾ ആദ്യമഴയിൽ പുഴയിൽ എത്തുന്നതോടെയാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങുന്നതെന്നാണ് കരുതുന്നത്.

കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ സമാനമായ രീതിയിൽ പെരിയാറിൽ കൂട്ടത്തോടെ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു. പെരിയാറിൻ്റെ തീരത്ത് പ്രവർത്തിക്കുന്ന കമ്പനികൾ രാസമാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കുന്നത് തടയണമെന്ന് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും നിരന്തരമായി ആവശ്യപ്പെടാറുണ്ട്. എന്നാൽ മലിനീകരണ നിയന്ത്രണ ബോർഡോ, സർക്കാരോ ക്രിയാത്മകമായി ഈ വിഷയത്തിൽ ഇടപെടാറില്ലന്ന വിമർശനവും ശക്തമാണ്.

ALSO READ: പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവം; അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ കളക്‌ടറുടെ നിർദേശം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.