ETV Bharat / state

കളര്‍കോട് അപകടം ലോക്‌സഭയില്‍; ബ്ലാക്ക് സ്‌പോട്ടെന്ന് ഗഡ്‌കരി, ബ്ലാക്ക് സ്പോട്ടുകള്‍ നീക്കാന്‍ 40,000 കോടിയെന്നും മന്ത്രി - KALARCODE ACCIDENT IN LOK SABHA

നിയമങ്ങൾ നിർമിച്ചിട്ടും എന്തുകൊണ്ട് അത് നടപ്പാകുന്നില്ലെന്ന് കെസി വേണുഗോപാല്‍.

ALAPPUZHA KALARCODE ACCIDENT  BLACK SPOT IN NATIONAL HIGHWAYS  ആലപ്പുഴ കളര്‍കോട് വാഹനാപകടം  നാഷണല്‍ ഹൈവേ ബ്ലാക്ക്‌ സ്‌പോട്ട്
KC Venugopal (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 5, 2024, 5:07 PM IST

ന്യൂഡല്‍ഹി : ആലപ്പുഴ കളര്‍കോട് ദേശീയ പാതയിലുണ്ടായ അപകടത്തില്‍ 5 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്‌ടമായ വിഷയം ലോക്‌സഭയില്‍ ഉന്നയിച്ച് കെസി വേണുഗോപാല്‍ എംപി. ഡല്‍ഹി മുംബൈ എക്‌സ്പ്രസ് വേയിലെ സാങ്കേതിക പിഴവുകളെക്കുറിച്ചുള്ള ചോദ്യത്തിന്‍റെ ഉപചോദ്യമായാണ് ആലപ്പുഴ അപകടം വേണുഗോപാല്‍ ഉന്നയിച്ചത്. അപകടം നടന്ന റോഡില്‍ ബ്ലാക്ക് സ്പോട്ട് ഉണ്ടെന്നായിരുന്നു കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്‌കരിയുടെ മറുപടി. 40,000 കോടി രൂപ ബ്ലാക്ക് സ്പോട്ടുകള്‍ നീക്കാന്‍ സര്‍ക്കാര്‍ ചെലവഴിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

റോഡ് ഡിസൈനിങ്ങിലെ പ്രശ്‌നങ്ങളാണ് അപകടത്തിന് കാരണമായത് എന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. നിയമങ്ങൾ നിർമിച്ചിട്ടും എന്തുകൊണ്ട് അത് നടപ്പാകുന്നില്ലെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

'ആലപ്പുഴയിലെ അപകടത്തിൽ 5 മെഡിക്കൽ വിദ്യാർഥികളുടെ ജീവൻ നഷ്‌ടമായി. 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു. റോ‍ഡ് സെക്യൂരിറ്റി നിയമം, ഗുഡ് സമരിറ്റിൻ നിയമം എല്ലാം പാസാക്കി. ദേശീയപാതയുടെ ഡിസൈനിങ് എല്ലാം നിര്‍മിച്ചിട്ടുണ്ട്. അപകടത്തിന് ഡിസൈനും കാരണായി. നിയമങ്ങൾ എല്ലാം നിർമിച്ചെങ്കിലും അതൊന്നും നടപ്പായില്ല. ഇതില്‍ ഗതാഗത മന്ത്രിക്ക് എന്ത് മറുപടിയാണ് പറയാനുള്ളത്' - കെസി വേണുഗോപാല്‍ ചോദിച്ചു.

കെസി വേണുഗോപാല്‍ ലോക്‌സഭയില്‍ (Sansad TV)

വിദ്യാര്‍ഥികള്‍ മരണമടഞ്ഞ റോഡില്‍ ബ്ലാക്ക് സ്പോട്ട് ഉണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്‌കരി മറുപടി നല്‍കി. എറണാകുളം ബൈപാസിലാണ് അപകടം നടന്നത്. കേരളത്തിലെ രണ്ട് നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ ട്രാഫിക് പ്രശ്‌നങ്ങളുള്ളത്. ഇതാകട്ടെ എറണാകുളം ബൈപ്പാസിലാണ്. ഈ റോഡ് ബിഒടിയില്‍പ്പെടുത്തിയാണ് നിര്‍മിക്കുന്നത്.

കരാറുകാരന്‍ കോടതിയെ സമീപിച്ചതിനാല്‍ നിര്‍മാണം നിയമക്കുരുക്കിലാണ്. നിയമ പ്രശ്‌നം മറികടന്ന് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ഈ റോഡിലും ബ്ലാക്ക് സ്പോട്ടുകളുണ്ട്. വിദ്യാര്‍ഥികള്‍ മരണമടഞ്ഞ റോഡിലും ബ്ലാക്ക് സ്പോട്ട് ഉണ്ട്. 40,000 കോടി രൂപ ബ്ലാക്ക് സ്പോട്ടുകള്‍ നീക്കാന്‍ സര്‍ക്കാര്‍ ചെലവഴിക്കും.

ഡിപിആറിലെ പിഴവുകളെ തുടര്‍ന്നാണ് ബ്ലാക്ക് സ്പോട്ടുകളുണ്ടാവുന്നത്. അപകടത്തിന് നാല് കാരണങ്ങളുണ്ട്. റോഡ് എഞ്ചിനീയറിങ്ങിലെ പ്രശ്‌നങ്ങള്‍, ഓട്ടോ മൊബൈല്‍ എഞ്ചിനീയറിങ്, നിയമം നടപ്പാക്കുന്നതിലെ വീഴ്‌ചകള്‍, ജനങ്ങളിലെ അവബോധമില്ലായ്‌മ.

നിയമം പാലിക്കാന്‍ ജനങ്ങള്‍ക്ക് മടിയാണ്. സര്‍ക്കാര്‍ ഇതിനായി ശ്രമിക്കും. മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നേതാവായിരിക്കെ എനിക്ക് തന്നെ പരിക്ക് പറ്റിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ ഒന്നര ലക്ഷം മരണങ്ങള്‍ ഉണ്ടായത് തുടര്‍ച്ചയായ ബോധവത്‌കരണത്തിന് ശേഷവും ഈ വര്‍ഷം 1,68,000 ആയി ഉയരുകയാണ് ചെയ്‌തത്. ഇത് ദുഖത്തോടെ മാത്രമേ സര്‍ക്കാരിന് നോക്കിക്കാണാനാവൂ. സംസ്ഥാനവും കേന്ദ്രവുമായിച്ചേര്‍ന്ന് പരിഹരിക്കാന്‍ ശ്രമിക്കുമെന്നും നിധിന്‍ ഗഡ്‌കരി പറഞ്ഞു.

ബ്ലാക്ക് സ്‌പോട്ട് എന്ന ഭീതി

രാജ്യത്തെ ദേശീയപാതകളില്‍ 5803 ബ്ലാക്ക് സ്‌പോട്ടുകള്‍ ഉണ്ട് എന്നാണ് കണക്ക്. നിരന്തരം അപകടം നടക്കുന്ന പ്രദേശങ്ങളെയാണ് ബ്ലാക്ക് സ്‌പോട്ടായി കണക്കാക്കുക. കേരളത്തിലെ ദേശീയപാതകളില്‍ 243 ബ്ലാക്ക് സ്‌പോട്ട് ഉണ്ടെന്നാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക്.

എന്താണ് ബ്ലാക്ക് സ്‌പോട്ട് ?

500 മീറ്റര്‍ ദൂരപരിധിയില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് വലിയ വാഹനാപകടമോ പത്ത് മരണമോ നടന്നിട്ടുള്ള പ്രദേശങ്ങളാണ് ബ്ലാക്ക് സ്‌പോട്ടായി കണക്കാക്കുന്നത്. 5,167 ബ്ലാക്ക് സ്‌പോട്ടുകളില്‍ അപകടം കുറയ്ക്കാന്‍ താത്കാലിക ക്രമീകരണങ്ങള്‍ ദേശീയപാതാ വിഭാഗം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബ്ലാക്ക് സ്‌പോട്ടുകള്‍ ഒഴിവാക്കാന്‍ റോഡ് അടയാളങ്ങളിലെ കൃത്യത പാലിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് എന്‍എച്ച്എഐ നിര്‍ദേശം നല്‍കി. സോളാര്‍ ബ്ലിങ്കറുകള്‍, ആവശ്യമുള്ളിടത്ത് ഫ്‌ലൈഓവര്‍, ഭൂഗര്‍ഭപാത, അനുബന്ധ റോഡ് എന്നിവ പരീക്ഷിക്കാമെന്നും എന്‍എച്ച്എഐ പറയുന്നു.

Also Read: കളര്‍കോട് വാഹനാപകടം: കാറോടിച്ച വിദ്യാര്‍ഥി ഒന്നാം പ്രതി, വാഹന ഉടമയ്‌ക്കെതിരെയും നടപടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.