ETV Bharat / state

'കൂടോത്ര'ത്തിൽ കുരുങ്ങി കോൺഗ്രസ്‌, പല നേതാക്കളും ഇരകൾ; കഥ ഇതുവരെ... - KOODOTHRAM CONTROVERSY CONGRESS - KOODOTHRAM CONTROVERSY CONGRESS

കൂടോത്രത്തിന് പിന്നിലെ കൈകളെ തേടി കോൺഗ്രസ്. പണി എടുക്കാതെ കൂടോത്രം ചെയ്‌താൽ പാർട്ടി നന്നാവില്ലെന്ന് യൂത്ത് കോൺഗ്രസും തുറന്നുപറഞ്ഞതോടെ വലഞ്ഞിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. എന്താണ് കേരളത്തിൽ ഇപ്പോൾ പുകയുന്ന ഈ 'കൂടോത്രക്കഥകൾ'?

CONGRESS BLACK MAGIC CONTROVERSY  K SUDHAKARAN BLACK MAGIC  RAJMOHAN UNNITHAN KOODOTHRAM  കോൺഗ്രസ്‌ കൂടോത്രം വിവാദം
Congress black magic controversy (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 6, 2024, 8:10 PM IST

കാസർകോട് : പഴമക്കാരുടെ പേടി സ്വപ്‌നമായിരുന്ന "കൂടോത്രം" കോൺഗ്രസിനെയും വരിഞ്ഞു മുറുക്കുകയാണ്. പല നേതാക്കളും കൂടോത്രത്തിന്‍റെ ഇരകൾ ആയിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. കൂടോത്രത്തിന് പിന്നിലെ കൈകളെ തേടുകയാണ് കോൺഗ്രസ്‌.

കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്‌ണൻ പെരിയ തൊടുത്തുവിട്ട കൂടോത്ര വിവാദം രാജ്‌മോഹൻ ഉണ്ണിത്താനും കെപിസിസി അധ്യക്ഷൻ സുധാകരന്‍റെ വീടും കടന്ന് യൂത്ത് കോൺഗ്രസിൽ എത്തിനിൽക്കുകയാണ്. കൂടോത്രത്തിന് പിന്നിൽ കോൺഗ്രസ്‌ നേതാവാണെന്ന കാര്യങ്ങൾ കൂടി പുറത്തു വരുമ്പോൾ അടുത്ത ദിവസങ്ങളിൽ കൂടോത്ര വിവാദം കത്തുമെന്ന് ഉറപ്പ്.

കൂടോത്ര വിവാദത്തിൽ നേതാക്കന്മാർക്കെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. പണി എടുക്കാതെ കൂടോത്രം ചെയ്‌താൽ പാർട്ടി നന്നാവില്ലെന്നായിരുന്നു യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കിയുടെ രൂക്ഷവിമർശനം. ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണെന്ന് നേതാക്കൾ മനസിലാക്കണമെന്നും അബിൻ കടുത്ത വിമർശനമുന്നയിച്ചു.

തുടക്കം കാസർകോട് നിന്ന് : പെരിയ ഇരട്ട കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുത്തതിനെ തുടർന്ന് കോൺഗ്രസിൽ നിന്നും പുറത്തായ ബാലകൃഷ്‌ണൻ പെരിയയാണ് കോൺഗ്രസിൽ കൂടോത്രം ഉണ്ടെന്ന കാര്യം പുറത്തു വിട്ടത്. രാജ്‌മോഹൻ ഉണ്ണിത്താനെ ലക്ഷ്യം വച്ചായിരുന്നു പരാമർശം. അന്ന് കൂടോത്രം വലിയ ചർച്ച ആയില്ലെങ്കിലും കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ വീട്ടിൽ നിന്ന് കൂടോത്രം കണ്ടെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ സംഭവ വികസങ്ങൾക്ക് വഴിവച്ചു.

ഒന്നര വർഷം മുൻപ് കെ സുധാകരന്‍റെ കണ്ണൂരിലെ വീട്ടുവളപ്പിൽ നിന്ന് ചില വസ്‌തുക്കൾ കുഴിച്ചെടുക്കുന്ന ദൃശ്യങ്ങളായിരുന്നു അത്. രാജ്‌മോഹൻ ഉണ്ണിത്താനും സുധാകരനൊപ്പം ഉണ്ടായിരുന്നു. ആർക്കും തന്നെ അപായപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു സംഭവത്തിൽ സുധാകന്‍റെ പ്രതികരണം. പിന്നാലെ മുതിർന്ന കോൺഗ്രസ്‌ നേതാവ് വിഎം സുധീരൻ കെപിസിസി പ്രസിഡന്‍റ് ആയ സമയത്തും കൂടോത്രങ്ങൾ ഉണ്ടായിരുന്നുവെന്ന വാർത്തകൾ പുറത്തുവന്നു.

തിരുവനന്തപുരത്തെ ഗൗരീശപട്ടത്ത് സുധീരന്‍റെ വീട്ടിൽ ഭാര്യ പരിപാലിക്കുന്ന വിശാലമായ പൂന്തോട്ടമുണ്ട്. ഇതിനോട് ചേർന്നുള്ള വാഴയുടെ ചുവട്ടിൽ നിന്നാണ് കൂടോത്ര വസ്‌തുക്കൾ കണ്ടെത്തിയത്. എട്ടു തവണ കൂടോത്രം നടന്നിട്ടും സുധീരൻ പുറത്തു പറഞ്ഞില്ല. ഗതികെട്ടതോടെ ഒരു തവണ പുറത്തു പറഞ്ഞു. മന്ത്രവാദിയുമായി കോൺഗ്രസിലെ മുതിർന്ന നേതാവ് എത്തിയെന്നും കഥയുണ്ട്. നിരവധി കോൺഗ്രസ്‌ നേതാക്കൾ കൂടോത്രത്തിന് ഇരയാണെന്നും പുറത്ത് വരുന്നു.

രാജ്‌മോഹൻ ഉണ്ണിത്താനോട്‌ സംഭവത്തെപ്പറ്റി ചോദിച്ചപ്പോൾ 'നോ കമന്‍റ്‌സ്' എന്നായിരുന്നു മറുപടി. കൂടാതെ സുധാകരന്‍റെ വീട്ടിൽ നിന്നുള്ള കൂടോത്ര വീഡിയോ പുറത്തു വിട്ട ആൾ ആരാണെന്ന് പറഞ്ഞാൽ കൂടുതൽ കാര്യങ്ങൾ പറയാം എന്നുള്ള മറുപടിയും. രാജ്‌മോഹൻ ഉണ്ണിത്താനും കൂടോത്രം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കോൺഗ്രസ്‌ നേതാക്കൾ പറയുന്നു. ഇതോടു കൂടി കൂടോത്ര വിവാദം അവസാനിച്ചുവെന്ന് തോന്നിയെങ്കിലും പിന്നാലെ യൂത്ത് കോൺഗ്രസും രംഗത്ത് വരികയായിരുന്നു.

കൂടാതെ സംസ്ഥാന രാഷ്‌ട്രീയത്തിൽ കോൺഗ്രസ് നേതാക്കൾ‌ക്ക് നേരെ നടന്ന ആദ്യ കൂടോത്രമല്ല ഇതെന്നും സൂചനയുണ്ട്. കഴിഞ്ഞ കുറച്ചുകാലത്തിനിടെ പല കോൺഗ്രസ് നേതാക്കളുടെയും വീടുകളിൽനിന്നു കൂടോത്ര സാമഗ്രികൾ കണ്ടെടുത്തിരുന്നു എന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ. സംഭവങ്ങളിൽ കെപിസിസി ഓഫിസിൽ ഉദ്യോഗസ്ഥനായിരുന്ന വ്യക്തിയെ പല നേതാക്കളും സംശയിക്കുന്നുണ്ട്.

ശരിക്കും എന്താണ് കൂടോത്രം? : ശത്രു സംഹാരത്തിന് വേണ്ടി അന്യരുടെ (ശത്രുക്കളുടെ) വീട്ടുവളപ്പിൽ ചെമ്പുതകിടുകൾ ഉൾപ്പടെയുള്ള പരിഹാര യന്ത്രങ്ങൾ ദുർമന്ത്രവാദികളെ കൊണ്ട് കുഴിച്ചിടുന്നതാണ് കൂടോത്രം എന്ന് പഴമക്കാർ പറയുന്നു. 1980കളിൽ ഭീതിയോടെയാണ് കൂടോത്രത്തെ കണ്ടിരുന്നത്. മുട്ടയിലും ചെമ്പിലും എന്തിന് കോഴി തലയിൽ വരെ കൂടോത്രം ഉണ്ടായിരുന്നുവത്രേ. ഇതിന് പരിഹാരമായി മന്ത്രവാദികളെ കൊണ്ട് പൂജ നടത്തിക്കുകയും ചെയ്‌തിരുന്നു എന്നാണ് പറയപ്പെടുന്നത്. കൂടോത്രം തട്ടിയാൽ നശിക്കും എന്ന് പണ്ടുകാലത്ത് വിശ്വസിച്ചിരുന്നു.

ALSO READ: കെ സുധാകരന്‍റെ വീട്ടിൽ 'കൂടോത്രം'; കുഴിച്ചെടുത്തത് രാജ്മോഹൻ ഉണ്ണിത്താന്‍റെ സാന്നിധ്യത്തിൽ-വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.