തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രമാണിച്ച് നാളെ വൈകിട്ട് ആറു മുതല്‍ 48 മണിക്കൂര്‍ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി. ഇതു സംബന്ധിച്ച ഉത്തരവ് എക്‌സൈസ് പുറത്തിറക്കി. ഏപ്രില്‍ 24 വൈകിട്ട് ആറു മണി മുതല്‍ 26 ന് വൈകിട്ട് വോട്ടെടുപ്പ് പൂര്‍ത്തിയാകും വരെ സംസ്ഥാനത്തെ ബിവറേജസ്, കണ്‍സ്യൂമര്‍ ഔട്ട്‌ലെറ്റുകളും ബാറുകളും തുറക്കില്ല.
വോട്ടെടുപ്പ് നീളുന്ന സ്ഥലങ്ങളില്‍ വോട്ടെടുപ്പ് കഴിയുന്നതു വരെ മദ്യ ശാലകള്‍ തുറക്കില്ല. വോട്ടെണ്ണല്‍ ദിനമായ ജൂണ്‍ നാലിനും സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യ നിരോധനമായിരിക്കും. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്, കര്‍ണാടക പ്രദേശങ്ങളിലും ഏപ്രില്‍ 24 വൈകിട്ട് ആറു മുതല്‍ ഏപ്രില്‍ 26 വൈകിട്ട് ആറു വരെ മദ്യ നിരോധനമായിരിക്കും.