പാലക്കാട് : എഡിജിപി എംആർ അജിത് കുമാറിനെതിരെയുള്ള പരാതിയിൽ പിവി അൻവർ എംഎൽഎ അന്വേഷണ സംഘത്തിന് മുന്നിലെത്തി. മൊഴി നൽകാനാണ് അദ്ദേഹം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്.
തൃശൂർ ഡിഐജി തോംസൺ ജോസ് ഐപിഎസിന്‍റെ നേതൃത്വത്തിലാണ് പിവി അൻവർ എംഎൽഎയുടെ മൊഴി രേഖപ്പെടുത്തുന്നത്. പാലക്കാട് ഷൊര്‍ണൂര്‍ പിഡബ്ല്യുഡി റെസ്‌റ്റ് ഹൗസില്‍ വച്ചാണ് മൊഴിയെടുക്കല്‍.
അതേസമയം എഡിജിപിക്കെതിരായ ആരോപണങ്ങളില്‍ അന്‍വറിനെ തള്ളുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്. പകരം അദ്ദേഹത്തിന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്‌തു. ഇടതുപക്ഷ എംഎല്‍എ എന്ന നിലയില്‍ ഏതെങ്കിലും നിലയിലുള്ള പരാതിയുണ്ടെങ്കില്‍ പിവി അന്‍വര്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുകയാണ് വേണ്ടിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അൻവറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും അദ്ദേഹത്തെ വിളിച്ചെങ്കിലും മറുപടി നല്‍കിയില്ല. ഫോണില്‍ ബന്ധപ്പെടാനും തയ്യാറായില്ല. മറ്റുവഴിയിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല.
പിന്നീട് മാധ്യമങ്ങളെ കണ്ടതിന് ശേഷമാണ് അന്‍വര്‍ തന്നെ വന്നു കണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് മിനിറ്റ് സംസാരിച്ചു. അത്രയേ ഉണ്ടായിട്ടുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം അന്‍വറിന് ഇടതുപശ്ചാത്തലമില്ലില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കോണ്‍ഗ്രസില്‍ നിന്നും വന്നയാളാണെന്നും അദ്ദേഹം പറഞ്ഞു.
Also Read: അന്‍വറിനെ തള്ളി, പി ശശിയ്‌ക്കും എഡിജിപിയ്‌ക്കും ഒപ്പം; മുഖ്യമന്ത്രി