ETV Bharat / state

'പഞ്ചാബി ഹൗസ്' നിർമ്മാണത്തിലെ അപാകത ; ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്‌ടപരിഹാരം - Compensation To Harisree Ashokan - COMPENSATION TO HARISREE ASHOKAN

'പഞ്ചാബിഹൗസ്' എന്ന വീടിൻ്റെ നിർമ്മാണത്തിനായി ഗുണ നിലവാരമില്ലാത്ത ടൈൽ നൽകിയ കൊച്ചിയിലെ വ്യാപാര സ്ഥാപനങ്ങൾ 17.83 ലക്ഷം രൂപ ഹരിശ്രീ അശോകന് നഷ്‌ടപരിഹാരം നൽകണമെന്ന് കോടതി.

HARISREE ASHOKAN HOUSE KOCHI  CONSUMER COURT ORDER  വീട് നിർമ്മാണത്തിലെ അപാകത  നടന്‍ ഹരിശ്രീ അശോകന്‍
COMPENSATION TO HARISREE ASHOKAN (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 2, 2024, 4:16 PM IST

എറണാകുളം: നടൻ ഹരിശ്രീ അശോകന്‍റെ 'പഞ്ചാബിഹൗസ്' എന്ന വീടിൻ്റെ നിർമ്മാണത്തിനായി ഗുണ നിലവാരമില്ലാത്ത ടൈൽ നൽകിയ കൊച്ചിയിലെ വ്യാപാര സ്ഥാപനങ്ങൾ വരുത്തിയ ഗുരുതരമായ പിഴവിന് 17,83, 641 ലക്ഷംരൂപ നഷ്‌ടപരിഹാരമായി നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്ത്യതർക്ക പരിഹാര കോടതി ഉത്തരവ് നൽകിയത്.

'പഞ്ചാബി ഹൗസ്' എന്ന പേരിൽ നിർമ്മിച്ച വീടിൻ്റെ ആവശ്യത്തിനായി എതിർകക്ഷികളായ എറണാകുളത്തെ പികെ ടൈൽസ് സെൻ്റർ, കേരള എജി എൽ വേൾഡ് എന്നീ സ്ഥാപനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്‌ത ഫ്ലോർ ടൈൽസ് അശോകൻ വാങ്ങുകയും തറയിൽ വിരിക്കുകയും ചെയ്‌തിരുന്നു. എൻ എസ് മാർബിൾ വർക്‌സിൻ്റെ ഉടമ കെഎ പയസിൻ്റെ നേതൃത്വത്തിലാണ് ടൈൽസ് വിരിക്കുന്ന പണികൾ നടന്നത്.

വീടിൻ്റെ പണികൾ പൂർത്തിയായി അധികനാൾ കഴിയും മുൻപ് തറയോടുകളുടെ നിറംമങ്ങി പൊട്ടിപ്പൊളിയാൻ തുടങ്ങുകയും വിടവുകളിൽക്കൂടി വെള്ളവും മണ്ണും ഉപരിതലത്തിൽ പ്രവേശിക്കുവാൻ തുടങ്ങുകയും ചെയ്‌തു. പലവട്ടം എതിർ കക്ഷികളെ സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് അശോകൻ ഉപഭോക്തൃകോടതിയെ സമീപിച്ചത്. ടൈൽ വാങ്ങിയതിന് രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും, ഉല്‍പന്നത്തിൻ്റെ ന്യൂനത സംബന്ധിച്ച് യാതൊരുവിധ തെളിവുകളുമില്ലെന്നും വാറൻ്റിയുമായി ബന്ധപ്പെട്ട രേഖകളൊന്നുമില്ലെന്നതുമടക്കമുള്ള വാദമാണ് എതിർകക്ഷികൾ കോടതിയിൽ സ്വീകരിച്ചത്.

ടൈൽസ് വിരിച്ചത് തങ്ങളല്ലെന്നും അവർ വാദിച്ചു. ഇൻവോയ്‌സും വാറൻ്റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ ഉപഭോക്താവിൻ്റെ കബളിപ്പിക്കുകയും ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന അറിയാനുള്ള അടിസ്ഥാന അവകാശം ലംഘിക്കുകയും ചെയ്‌ത എതിർ കക്ഷികളുടെ പ്രവർത്തി അധാർമ്മിക വ്യാപാര രീതിയുടെയും സേവനത്തിലെ ന്യൂനതയുടെയും നേർചിത്രമാണെന്ന് കോടതി വിലയിരുത്തി.

ഉപഭോക്താവിനെ വ്യവഹാരത്തിന് നിർബന്ധിതനാക്കിയ എതിർ കക്ഷികളുടെ പ്രവർത്തി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡിബി ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടിഎൻ ശ്രീവിദ്യ എന്നിവർ മെമ്പർമാരുമായ ബെഞ്ച് അഭിപ്രായപെട്ടു. ഉപഭോക്താവിനെ അനാവശ്യമായി വലയ്ക്കുന്ന അധാർമ്മികമായ വ്യാപാര രീതിയുടെയും സേവനത്തിലെ ഗുരുതരമായ ന്യൂനതയുടെയും ഉത്തമ ദൃഷ്‌ടാന്തമാണ് ഈ പരാതിയിൽ നിന്ന് വെളിവാക്കപ്പെടുന്നതെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി.

പരാതിക്കാരനുണ്ടായ കഷ്‌ട നഷ്‌ടങ്ങൾക്ക് രണ്ടാം എതിർകക്ഷി 16,58,641രൂപ നൽകണം. കൂടാതെ, നഷ്‌ടപരിഹാരമായി എതിർകക്ഷികൾ ഒരു ലക്ഷം രൂപയും കോടതിച്ചെലവായി 25,000 രൂപയും ഒരു മാസത്തിനകം നൽകുവാനും കോടതി നിർദേശിച്ചു.
ഹരിശ്രീ അശോക് വേണ്ടി അഡ്വ. ടിജെ ലക്ഷമണഅയ്യരാണ് കോടതിയിൽ ഹാജരായത്.

ALSO READ: വയനാടിനെ നെഞ്ചോട് ചേര്‍ത്ത് സിനിമ താരങ്ങളും; ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.