ETV Bharat / state

റെക്കോഡിട്ട്‌ കൊക്കോ വില; പ്രയോജനം ലഭിക്കാതെ കർഷകർ - cocoa price increase - COCOA PRICE INCREASE

പ്രതിസന്ധി സൃഷ്‌ടിച്ച്‌ ഉൽപാദനകുറവും വന്യമൃഗ ശല്യവും, പ്രയോജനം ലഭിക്കുന്നില്ലെന്ന്‌ കർഷകരുടെ പരാതി

INCREASE PRICE OF COCOA  IDUKKI FARMERS  കൊക്കോ വിലവർധന  ഉൽപാദനകുറവും വന്യമൃഗ ശല്യവും
COCOA PRICE INCREASE (etv reporter)
author img

By ETV Bharat Kerala Team

Published : May 3, 2024, 10:46 PM IST

COCOA PRICE INCREASE (etv reporter)

ഇടുക്കി: കൊക്കോയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ച വിലവർധനയിൽ പ്രതീക്ഷയർപ്പിച്ച്‌ കർഷകർ. ചരിത്രത്തില്‍ ആദ്യമായി ഉണക്ക കൊക്കോയുടെ വില 1,000 രൂപയും കടന്നു. പക്ഷേ കൊക്കോയുടെ വില വർദ്ധനവിൽ ഇടുക്കിയിലെ കർഷകർക്ക് പ്രയോജനം ലഭിക്കുന്നില്ലെന്നാണ് പരാതി. ഉൽപാദനകുറവും വന്യമൃഗ ശല്യവുമാണ് പ്രതിസന്ധി സൃഷ്‌ടിക്കുന്നത്.

ഈസ്‌റ്ററിനു മുന്‍പ്‌ 750 രൂപയില്‍ എത്തിയിരുന്നു. ഈസ്‌റ്ററിനോടനുബന്ധിച്ച്‌ കഴിഞ്ഞ ദിവസങ്ങളില്‍ വിപണി അവധിയായിരുന്നതിനാല്‍ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാല്‍ അവധി കഴിഞ്ഞ് വിപണികള്‍ സജീവമായതോടെയാണ്‌ കൊക്കോ വില വീണ്ടും ഉയർന്നത്. ഹൈറേഞ്ചിലാണ് ഉയർന്ന വില ലഭിച്ചത്. പച്ചയ്ക്ക് കിലോയ്ക്ക് 250-300 രൂപവരെയായി.

സംസ്ഥാനത്ത് കൊക്കോ ഉത്പാദനത്തില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. ഹൈറേഞ്ച് മേഖലയില്‍ ഉത്പാദിപ്പിക്കുന്ന കൊക്കോയ്ക്ക് ഗുണമേൻമയും കൂടുതലാണ്. അതിനാല്‍ ചോക്ലേറ്റ് നിർമാണ കമ്പനികള്‍ ഇവിടെ നിന്നും കൊക്കോ സംഭരിക്കാൻ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. അതേസമയം വിലവർധന കർഷകർക്ക് കാര്യമായ പ്രയോജനം ചെയ്യപ്പെടാത്ത സാഹചര്യമാണ്.

മുൻവർഷങ്ങളെ അപേക്ഷിച്ച്‌ വേനല്‍മഴയിലുണ്ടായ കുറവാണ് ഉത്പാദനം കുറയാൻ കാരണം. കടുത്ത ചൂടില്‍ പൂവിരിയുന്നത് പൊഴിഞ്ഞുപോകുകയാണ്. ആഗോളവിപണിയില്‍ ആവശ്യത്തിനനുസരിച്ച്‌ കൊക്കോ ലഭിക്കാത്തതാണ് വില കുതിച്ചുയരാൻ കാരണം. ഇതേസമയം കച്ചവടക്കാർക്കും ചാകരയാണ് ഇനിയും വില ഉയരും എന്നാണ് ഇവർ പറയുന്നത്.

കൊക്കോയ്ക്കു പുറമെ ജാതി, റമ്പുട്ടാൻ, പച്ചക്കറി, വാഴ തുടങ്ങിയ കൃഷികളും കടുത്ത ചൂടില്‍ ഉണങ്ങികരിയുകയാണ്. കിണറുകളിലും കുളങ്ങളിലും വെള്ളം വറ്റിത്തുടങ്ങിയതോടെ ജലസേചന സാധ്യതയും കുറയുകയാണ്. ഇതു കാർഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയായി.

Also Read: സാംസങ് ഗാലക്‌സി Z ഫ്ലിപ് 3 ക്ക് വന്‍ വിലക്കുറവ്; ബിഗ് സേവിങ് ഡേയ്‌സ് സെയിലില്‍ 37,999 രൂപയ്‌ക്ക് വാങ്ങാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.