കോട്ടയം: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്‍റീന്‍ അടച്ചുപൂട്ടി. ഭക്ഷണത്തില്‍ നിന്നും പാറ്റയെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസമാണ് വാഴൂര്‍ സ്വദേശിയായ രഘുനാഥൻ വാങ്ങിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയത്.
രാവിലെ അപ്പത്തിലേക്ക് വാങ്ങിയ കടലക്കറിയിലാണ് പാറ്റയെ കണ്ടത്. സംഭവത്തിന് പിന്നാലെ ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥരെത്തി കാന്‍റീനില്‍ പരിശോധന നടത്തുകയും തുടര്‍ന്ന് അടച്ചു പൂട്ടുകയുമായിരുന്നു. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ.സാവന്ത് സാറയ്‌ക്ക് രഘുനാഥന്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സുപ്രണ്ടും ആശുപത്രി അധികൃതരും കാന്‍റീനിലെത്തി പരിശോധന നടത്തിയിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഭക്ഷണത്തില്‍ നേരത്തെ വണ്ടും പുഴുവും: കാന്‍റീനില്‍ നിന്നും ചൊവ്വാഴ്‌ച (സെപ്‌റ്റംബര്‍ 24) വാങ്ങിയ ഭക്ഷണത്തില്‍ വണ്ടിനെ കണ്ടെത്തിയതായും പരാതിയുണ്ട്. ഇത് രണ്ടാം തവണയാണ് കാന്‍റീന്‍ അടച്ചു പൂട്ടുന്നത്. നേരത്തെ കാന്‍റീനില്‍ നിന്നും വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്നും കാന്‍റീന്‍ അടച്ചു പൂട്ടിയിരുന്നു.
എന്നാല്‍ പിന്നീട് കാന്‍റീനും പരിസരവുമെല്ലാം വൃത്തിയാക്കിയതിന് ശേഷം വീണ്ടും തുറക്കുകയായിരുന്നു. ആശുപത്രിയിലെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തുന്ന മുറിയോട് ചേര്‍ന്നാണ് കാന്‍റീന്‍ പ്രവര്‍ത്തിക്കുന്നത്. കാന്‍റീനിലെ വൃത്തിഹീനമായ സാഹചര്യം രോഗികളെയും കൂട്ടിരിപ്പുക്കാരെയും ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്.
Also Read: ഉഴുന്ന് വടയിൽ ബ്ലേഡിൻ്റെ പകുതി; കഴിക്കുന്നതിനിടെ പല്ലിലെ കമ്പിയില്‍ കുടുങ്ങി