ETV Bharat / state

'പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്നു, പ്രളയാനന്തര പുനർനിർമ്മാണത്തിലെ സംഭാവനകൾ വലുത്'; റാമോജിയുടെ വേര്‍പാടില്‍ പിണറായി വിജയന്‍ - Pinarayi Vijayan pay tribute to Ramoji Rao - PINARAYI VIJAYAN PAY TRIBUTE TO RAMOJI RAO

റാമോജി റാവുവിന്‍റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

PINARAYI VIJAYAN ABOUT RAMOJI RAO  PINARAYI VIJAYAN ON RAMOJI RAO DEMISE  RAMOJI RAO PASSES AWAY  റാമോജി റാവുവിനെ അനുസ്‌മരിച്ച് പിണറായി വിജയൻ
CM Pinarayi Vijayan, Ramoji Rao (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 8, 2024, 1:01 PM IST

Updated : Jun 8, 2024, 1:28 PM IST

നാടു എംഡിയും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവുവിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റെടുത്ത എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച റാമോജി റാവുവിന്‍റെ ഔത്സുക്യവും ദീര്‍ഘവീക്ഷണവും നിശ്ചയദാര്‍ഢ്യവും ഏവര്‍ക്കും മാതൃകയും പ്രചോദനവും ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എക്‌സിൽ പങ്കുവച്ച അനുശോചന കുറിപ്പിലൂടെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രിയുടെ കുറിപ്പ്: ചലച്ചിത്ര - മാധ്യമ മേഖലകളിലെ അതികായരിൽ ഒരാളായ രാമോജി റാവുവിൻ്റെ നിര്യാണത്തിൽ ഞാൻ എൻ്റെ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. ഏറ്റെടുത്ത എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച റാമോജി റാവുവിൻ്റെ ജിജ്ഞാസയും ദീർഘവീക്ഷണവും നിശ്ചയദാർഢ്യവും ഏവർക്കും മാതൃകയും പ്രചോദനവും ആണ്. പ്രാദേശിക ഭാഷ മാധ്യമങ്ങളുടെ വളർച്ചയിൽ അനുപമമായ പങ്കാണ് അദ്ദേഹം വഹിച്ചത്. ചലച്ചിത്ര മേഖലയുടെ വളർച്ചയിൽ നൽകിയ സംഭാവനകളും പ്രധാനപ്പെട്ടതാണ്.

കേരളത്തിൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം ഒപ്പം നിന്നിരുന്നു. പ്രളയാനന്തരം കേരളത്തിൻ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ വിസ്‌മരിക്കാനാവില്ല. രാമോജി റാവുവിൻ്റെ വേർപാട് രാജ്യത്തിൻ്റെയാകെ നഷ്‌ടമാണ്. ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കുചേരുന്നു.

Last Updated : Jun 8, 2024, 1:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.