ETV Bharat / state

'തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമമുണ്ടായി'; റിപ്പോർട്ട് പുറത്തുവിടുമെന്നും മുഖ്യമന്ത്രി - CM On ThrissurPooram Inquiry Report - CM ON THRISSURPOORAM INQUIRY REPORT

തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ ഈ മാസം 24ന് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടിരുന്നതായി പിണറായി വിജയൻ.

THRISSUR POORAM INQUIRY REPORT  CM ON THRISSUR POORAM CONTROVERSY  തൃശൂർ പൂരം  POORAM INQUIRY REPORT RELEASED SOON
CM Pinarayi Vijayan (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 23, 2024, 10:53 PM IST

തൃശൂർ: തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് സംബന്ധിച്ചുള്ള റിപ്പോർട്ട് നാളെ (സെപ്‌റ്റംബർ 24) തന്‍റെ കൈയിൽ കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴീക്കോടൻ രാഘവൻ അനുസ്‌മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂർ പൂരത്തിനിടെ എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തനിക്ക് ഇപ്പോൾ അറിയില്ല. അതിനാൽ തന്നെ അതേക്കുറിച്ച് തനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല. റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പുറത്തുവിടും.

മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു (ETV Bharat)

അതേസമയം റിപ്പോർട്ട് കാണാതെയാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. റിപ്പോർട്ടിൽ എന്താണ് പറയുന്നതെന്ന് മൂന്നോ നാലോ ദിവസം കാത്തിരുന്നാൽ മനസിലാകും. അപ്പോഴേക്കും അന്വേഷണത്തിൽ വീഴ്‌ച വരുത്തുന്നുവെന്ന ചിന്ത ജനങ്ങളിൽ സൃഷ്‌ടിക്കാനാണ് ചില വലതുപക്ഷ മാധ്യമങ്ങൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പൂരം അലങ്കോലമാക്കിയ സംഭവത്തിൽ ഈ മാസം 24ന് മുമ്പ് റിപ്പോർട്ട് ലഭിക്കണം എന്ന് താൻ ഉത്തരവിട്ടിരുന്നു. 23ന് തന്നെ റിപ്പോർട്ട് ഡിജിപിയുടെ ഓഫീസിലെത്തി. ആ റിപ്പോർട്ട് നാളെ എൻ്റെ കൈയ്യിലെത്തും. നിക്ഷിപ്‌ത താത്പര്യക്കാരുടെ എതിർപ്പിന് മുന്നിൽ വഴങ്ങിക്കൊടുക്കേണ്ടതല്ല സർക്കാരെന്നും പിവി അൻവറിൻ്റെ പേര് പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു.

സിപിഎം പാർട്ടിയുടേതായ മാർഗത്തിൽ മുന്നോട്ട് പോവുകയാണ്. നിക്ഷിപ്‌ത താത്പര്യക്കാരുടെ എതിർപ്പിന് വഴങ്ങില്ല. പറഞ്ഞ് മനസിലാക്കുമ്പോൾ വഴങ്ങിയില്ലെങ്കിൽ സർക്കാർ സർക്കാരിന്‍റെ വഴിക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Also Read: തൃശൂര്‍ പൂരം കലക്കിയ സംഭവം: 'സര്‍ക്കാരുമായി പ്രശ്‌നങ്ങളില്ല, രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടില്ല': തിരുവമ്പാടി ദേവസ്വം സെക്രട്ടറി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.