കോഴിക്കോട്: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. അധികാരത്തിന് വേണ്ടി എന്തും ചെയ്യാം എന്നതാണ് സംസ്ഥാനത്തെ കോൺഗ്രസിന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒന്നിച്ചു കൊണ്ട് പോകാനാണ് കോണ്‍ഗ്രസ് ശ്രമം. വർഗീയ സംഘർഷം ഇല്ലാത്ത സംസ്ഥാനമാണ് കേരളം. വർഗീയ ശക്തികൾ തലപൊക്കുമ്പോൾ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നു.
രാജ്യത്തിൻ്റെ അവസ്ഥ ഉൾക്കൊണ്ട് കൊണ്ടുള്ള നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപിക്ക് ഗുണം ഉണ്ടാകുന്ന സമീപനമാണ് അവര്‍ സ്വീകരിക്കുന്നത്. ഇന്ത്യാ മുന്നണിയുടെ ഭാഗമാകുമ്പോഴും ആം ആദ്മി പാർട്ടിക്ക് എതിരായി കോൺഗ്രസ് പ്രവർത്തിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന് കുറ്റപ്പെടുത്തി.
Also Read: 'രാജ്യത്തിന് അറിയാം ആരാണ് ഭീരുവെന്ന്'; രാഹുലിന് മറുപടിയുമായി കെജ്രിവാള്