ETV Bharat / state

വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ അജണ്ടകളുണ്ട്; വയനാട് ദുരിതാശ്വാസ ചെലവ് കണക്കില്‍ മുഖ്യമന്ത്രി - CM Pinarayi vijayan attacks Media

ഇത് നശീകരണ മാധ്യമപ്രവര്‍ത്തനമാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക ആക്ഷേപം ഉണ്ടായി.

Wayanad relief expenditure  wrong report  Agenda behind media  വയനാട് ദുരിതാശ്വാസ ചെലവ്
CM Pinarayi vijayan (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 21, 2024, 11:46 AM IST

Updated : Sep 21, 2024, 12:10 PM IST

മുഖ്യമന്ത്രി പ്രതികരിക്കുന്നു (ETV Bharat)

തിരുവനന്തപുരം : വയനാട് ദുരിതാശ്വാസ ചെലവ് കണക്കുകളെക്കുറിച്ച് വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന വിശദീകരണവുമായി മുഖ്യമന്ത്രി. കണക്കുകള്‍ തെറ്റായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. സംസ്ഥാന സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാക്കളും രംഗത്തിറങ്ങി. കേരളത്തിനെതിരായ ദുഷ്പ്രചാരണം എല്ലാ സീമകളും ലംഘിച്ച് പരന്നു.

യാഥാര്‍ഥ്യം വിശദീകരിച്ച് സര്‍ക്കാര്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പ് ആരും കണ്ടില്ല. തെറ്റായ കണക്കുകള്‍ ഹാജരാക്കി അനര്‍ഹമായ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് പലരും വിശ്വസിച്ചു. മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടണം. മാധ്യമ നുണകള്‍ക്ക് പിന്നിലെ അജണ്ടകള്‍ ചര്‍ച്ചയാകണം. ഇത് നശീകരണ മാധ്യമപ്രവര്‍ത്തനമാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക ആക്ഷേപം ഉണ്ടായി. സഹായം തടയണമെന്ന ദുഷ്‌ടലക്ഷ്യമാണ് ഇതിന് പിന്നില്‍. സംശയത്തിന്‍റെ പുകപടലം പടര്‍ത്താന്‍ ശ്രമം തുടങ്ങിയെന്നും മുഖ്യമന്ത്രി ആരോപിച്ചു.

പൊലീസ് സേനയ്ക്കും സർക്കാരിനുമെതിരെ ആരോപണങ്ങൾ ശക്തമാകുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണ്ടത്. പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, എഡിജിപി എം ആർ അജിത് കുമാർ എന്നിവരെ ലക്ഷ്യം വയ്ക്കുന്ന ഭരണകക്ഷി എംഎൽഎ പി വി അൻവർ നൽകിയ പരാതികളിലും വിവാദങ്ങളിലും പ്രതികരണമുണ്ടാകുമോയേക്കും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

എഡിജിപി-ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയിൽ ഘടകക്ഷിയായ സിപിഐയും അതൃപ്‌തി പരസ്യമാക്കി രംഗത്ത് വന്ന സാഹചര്യത്തിൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം മുന്നണിയിലും നിർണായകമാകും. വിവാദങ്ങളിൽ മുഖ്യമന്ത്രി ഇതുവരെ പരസ്യ പ്രതികരണം നടത്തിയിരുന്നില്ല. എഡിജിപി പാർട്ടി മെമ്പർ അല്ലാത്തതിനാൽ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്‌ചയിൽ പാർട്ടിക്കൊന്നും ചെയ്യാനില്ലെന്ന് ആയിരുന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ളവരുടെ ആദ്യ നിലപാട്.

പിന്നീട് വിമർശനവുമായി സിപിഐയും ആർജെഡിയും രംഗത്ത് വന്നതോടെയാണ് സർക്കാരും സിപിഎമ്മും പ്രതിരോധത്തിലാകുന്നത്. ഓരോ ദിവസം കഴിയുംതോറും കൂടുതൽ ശക്തമായ തെളിവുകൾ നിരത്തി നിലമ്പൂർ എംഎൽഎ പി വി അൻവർ ആരോപണങ്ങളിൽ കുറച്ചു നിലപാടുമായി തുടരുകയാണ്. സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങൾ പ്രതിപക്ഷവും ആയുധമാക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.

Also Read: തൃശൂര്‍ പൂരം കലക്കിയ സംഭവം: 'കേസ് പൊലീസ് അട്ടിമറിച്ചു, റിപ്പോര്‍ട്ടുകള്‍ ആര്‍ക്കോ വേണ്ടി മുക്കി': വിഎസ് സുനിൽ കുമാർ

Last Updated : Sep 21, 2024, 12:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.