ETV Bharat / state

കാര്യവട്ടം ക്യാമ്പസിലെ സംഘർഷം; സെക്രട്ടറിയേറ്റിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം - karyavattam campus clash - KARYAVATTAM CAMPUS CLASH

കെ എസ് യു നേതാവിനെ എസ് എഫ് ഐ പ്രവർത്തകർ മർദിച്ച സംഭവത്തിൽ സെക്രട്ടറിയേറ്റിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം.

PROTEST MARCH BY KSU  CLASHES IN KSU MARCH  കെഎസ്‌യു മാര്‍ച്ച് സംഘർഷം  ksu secretariat march
കെഎസ്‌യു പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുന്നു (Etv Bharat)
author img

By ETV Bharat Kerala Team

Published : Jul 3, 2024, 10:58 PM IST

സെക്രട്ടറിയേറ്റിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം (Etv Bharat)

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ കെഎസ്‌യു നേതാവിനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ച സംഭവത്തിൽ എംഎൽഎമാരെ പ്രതി ചേർത്ത് കേസെടുത്തു വെന്നാരോപിച്ച് കെഎസ്‌യു സെക്രട്ടറിയെറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

വൈകിട്ട് 5:30 യോടെ പാളയത്ത് നിന്നുമാരംഭിച്ച മാർച്ച്‌ സെക്രട്ടറിയേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞിരുന്നു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് 2 തവണ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ റോഡ് ഉപരോധിക്കാൻ ശ്രമിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു.

ഇന്നലെ രാത്രിയായിരുന്നു കെഎസ്‌യു തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി സാൻ ജോസിന് മർദ്ദനമേറ്റത്. തുടർന്ന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാരായ എം വിൻസെന്‍റ്, ചാണ്ടി ഉമ്മൻ എന്നിവരും മറ്റ് കെഎസ്‌യു പ്രവർത്തകരും ഇന്നലെ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.

കെഎസ്‌യു പ്രവർത്തകർക്കെതിരെ പരാതിയുമായി ക്യാമ്പസിലെ എസ്എഫ്ഐ പ്രവർത്തകരും സ്ഥലത്ത് എത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. സംഘർഷത്തിനിടെ എം വിൻസെന്‍റ് എംഎൽഎയ്ക്ക് മർദ്ദനമേറ്റതായാണ് കെഎസ്‌യു വാദം.

സംഭവത്തിൽ എസ്എഫ്ഐ പരാതിയിൽ എംഎൽഎമാരെ പ്രതി ചേർത്തും കെഎസ്‌യു പരാതിയിൽ എസ്എഫ്ഐ പ്രവർത്തകരെ പ്രതി ചേർത്തും ശ്രീകാര്യം പൊലീസ് ഇന്ന് രാവിലെ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു കെഎസ്‌യു തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്‌ നടത്തിയത്.

Also Read: കാര്യവട്ടത്ത് കെഎസ്‌യു നേതാവിന് മര്‍ദനം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തില്ല, അര്‍ധരാത്രി പൊലീസ് സ്റ്റേഷന്‍ ഉപരോധം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.