ETV Bharat / state

വിധി നിര്‍ണയത്തില്‍ കൃത്രിമം കാട്ടിയെന്ന് ആരോപണം, മുക്കം ഉപജില്ല കലോത്സവം കലാശിച്ചത് കയ്യാങ്കളിയില്‍ - വീഡിയോ

നീലേശ്വരം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളും ആതിഥേയരായ കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്‌കൂളുമാണ് കൂടുതല്‍ പോയിന്‍റ് നേടി ഓവറോള്‍ കിരീടത്തിന് അര്‍ഹരായത്.

MUKKAM SUB DISTRICT KALOLSAVAM  MUKKAM KALOLSAVAM ENDS IN CLASH  MALAYALAM LATEST NEWS  മുക്കം ഉപജില്ല കലോത്സവം
CLASH IN MUKKAM SUBDISTRICT KALOLSAVAM (ETV Bharat)
author img

By ETV Bharat Kerala Team

Published : 4 hours ago

കോഴിക്കോട്: മുക്കം ഉപജില്ല കലോത്സവത്തിന്‍റെ ഓവറോൾ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് നടന്ന തർക്കത്തിൽ രണ്ട് സ്‌കൂളുകളിലെ വിദ്യാർഥികളും അധ്യാപകരും തമ്മിൽ ഏറ്റുമുട്ടല്‍. മുക്കത്തിന് സമീപം കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന കലോത്സവത്തിലാണ് സംഘർഷം. നീലേശ്വരം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളും കലോത്സവത്തിൽ ആതിഥേയരായ കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്‌കൂളുമാണ് കലോത്സവത്തിൽ ഏറ്റവും അധികം പോയിന്‍റ് നേടി ഓവറോള്‍ കിരീടത്തിന് അര്‍ഹരായത്.

ഇതോടെ രണ്ട് സ്‌കൂളുകളുമായി ട്രോഫി പങ്കിടാനുള്ള തീരുമാനം വന്നു. എന്നാൽ ഇത്തവണ തങ്ങളാണ് യഥാർഥത്തിൽ ഓവറോൾ കിരീടം നേടിയതെന്ന് പറഞ്ഞ് നീലേശ്വരം സ്‌കൂൾ അധികൃതര്‍ രംഗത്ത് വന്നു. അനധികൃതമായി മത്സരാർഥികളെ തിരുകി കയറ്റിയും വിധിനിർണയത്തിൽ കൃത്രിമം കാട്ടിയുമാണ് പിടിഎം ഹയർ സെക്കൻഡറി സ്‌കൂൾ ട്രോഫിക്ക് അർഹത നേടിയതെന്നാണ് നീലേശ്വരം സ്‌കൂൾ അധികൃതരുടെ ആരോപണം.

മുക്കം ഉപജില്ല കലോത്സവത്തില്‍ സംഘർഷം (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ട്രോഫി ഏറ്റുവാങ്ങുന്നതിന് ഇരു സ്‌കൂളുകളിലെയും അധികൃതരെ സംഘാടകർ സ്റ്റേജിലേക്ക് ക്ഷണിച്ചു. ഇതോടെ തർക്കം മുറുകി. പിന്നീട് രണ്ട് സ്‌കൂളുകളിലെ വിദ്യാർഥികളും തമ്മില്‍ വാക്കേറ്റം ഉണ്ടായി. അത് കൂട്ടത്തല്ലായി മാറുകയായിരുന്നു. കുട്ടികൾക്കൊപ്പം അധ്യാപകരും പ്രശ്‌നം ഏറ്റെടുത്തതോടെയാണ് സാഹചര്യം വഷളായത്.

Also Read: സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരി നാല് മുതൽ എട്ട് വരെ തിരുവനന്തപുരത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.