ETV Bharat / state

വിഐപി ഡ്യൂട്ടിക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അടിച്ച് വീഴ്‌ത്തിയ പൊലീസുകാരന് സസ്‌പെൻഷൻ - POLICE OFFICER SUSPENDED

author img

By ETV Bharat Kerala Team

Published : Aug 14, 2024, 9:39 AM IST

വിഐപി ഡ്യൂട്ടിക്കിടെ വനിതാ പൊലീസ് ഉദ്യാേഗസ്ഥയെ മർദ്ദിച്ച സിവിൽ പൊലീസ് ഓഫീസർക്ക് സസ്‌പെൻഷൻ. ഇടുക്കി മുട്ടം പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സിനാജിനാണ് സസ്‌പെൻഷൻ.

POLICE OFFICER SUSPENDED  വനിതാ പൊലീസിനെ മർദിച്ചു  WOMAN POLICE BEATEN UP ON DUTY  വനിതാ പൊലീസിന് പൂജ
Representational Image (ETV Bharat)

ഇടുക്കി: വിഐപി ഡ്യൂട്ടിക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അടിച്ച് വീഴ്‌ത്തിയ സിവിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെഷൻ. ഇടുക്കി മുട്ടം പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സിനാജിനെയാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്‌ണുപ്രദീപ് സസ്‌പെൻഡ് ചെയ്‌തത്. തൊടുപുഴ ഡിവൈഎസ്‌പി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ പൊലീസിൽ അവമതിപ്പ് ഉണ്ടാക്കി എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ നടപടി എടുത്തത്.

ഞായറാഴ്‌ച രാവിലെ തൊടുപുഴ ബസ് സ്‌റ്റാന്‍ഡില്‍ വെച്ചാണ് സംഭവം. ഗോവ ഗവർണര്‍ പി എസ് ശ്രീധര്‍ പിള്ള തൊടുപുഴയില്‍ എത്തിയതിന്‍റെ ഭാഗമായുള്ള സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു തൊടുപുഴ സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥ. ഈ സമയം അവിടേക്കെത്തിയ സിനാജ് അക്രമണം നടത്തുകയായിരുന്നു. അടിയേറ്റ് വീണ വനിതാ ഓഫീസറെ സ്ഥലത്തുണ്ടായിരു ആളുകളാണ് രക്ഷപെടുത്തിയത്. എന്നാല്‍, സംഭവത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നല്‍കാത്തതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ല.

Also Read: മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു; പത്തനംതിട്ടയില്‍ 6 പേര്‍ക്ക് പുരസ്‌കാരം - chief ministers police force medal

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.