ETV Bharat / state

വിദ്യഭ്യസം എട്ടാം ക്ലാസ്; ഹൈടെക് തട്ടിപ്പിലൂടെ നേടിയത് കോടികൾ; ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്‌ടറി തട്ടിപ്പ് മുഖ്യ സൂത്രധാരൻ അറസ്‌റ്റിൽ - Choco White Chocolate Factory Scam - CHOCO WHITE CHOCOLATE FACTORY SCAM

ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്‌ടറി ജോലി തട്ടിപ്പ് കേസിൽ മുഖ്യ സൂത്രധാരൻ മുഹമ്മദ് ആഷിഖ് അറസ്‌റ്റിൽ. പ്രതി പിടിയിലാകുന്നത് ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ വിദഗ്‌ധ സ്ക്വാഡിനെ നിയോഗിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍

HIGH TECH SCAMS  CHOCO WHITE CHOCOLATE FACTORY SCAM  ALAPPUZHA JOB FRAUD
Choco White Chocolate Factory Scam Mastermind Arrested
author img

By ETV Bharat Kerala Team

Published : Mar 26, 2024, 9:56 PM IST

ആലപ്പുഴ: പ്രൊഫഷണൽ കുറ്റവാളികളെ പോലും വെല്ലുന്ന തരത്തിൽ കോടികൾ തട്ടിയ ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്‌ടറി ജോലി തട്ടിപ്പ് കേസിൽ മുഖ്യ സൂത്രധാരൻ അറസ്‌റ്റിൽ. മുഹമ്മദ് ആഷിഖ് (51) എന്നയാളാണ് അറസ്‌റ്റിലായത്‌. ആലപ്പുഴ ജില്ലാ മേധാവിയുടെ നേതൃത്വത്തിൽ വിദഗ്‌ധ സ്ക്വാഡിനെ നിയോഗിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത്.

2022 ഓഗസ്‌റ്റ് മാസം മുതൽ 2022 നവംബർ മാസം വരെ ഉള്ള കാലയളവിൽ ആലപ്പുഴ ജില്ലയിലാണ് തട്ടിപ്പിന് ആസ്‌പദമായിട്ടുള്ള സംഭവങ്ങൾ അരങ്ങേറുന്നത്. താൻ മാനേജിങ് ഡയറക്‌ടർ ആയിട്ടുള്ള വിദേശ കമ്പനിയായ ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്‌ടറിയിൽ ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ജോലി വാഗ്‌ദാനം ചെയ്‌ത് ഓഫർ ലെറ്റർ നൽകിയശേഷം ഉദ്യോഗാർത്ഥികളിൽ നിന്ന് പണം കൈപ്പറ്റി ഇവരെ വിദേശത്ത് എത്തിച്ച ശേഷം ജോലി നൽകാതെ മടക്കി അയച്ചു വഞ്ചിക്കുകയായിരുന്നു ഇയാളുടെ രീതി. ഈ കാലയളവിൽ ആലപ്പുഴ ജില്ലയിൽ നൂറോളം പരാതികളാണ് വിവിധ സ്റ്റേഷനുകളിലായി ചോക്കോ വൈറ്റ് ചോക്ലേറ്റ് ഫാക്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ചത്.

അമീർ മുസ്‌തഫ എന്ന വ്യാജ പേര് ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. വിദേശ നമ്പറിലുള്ള വാട്‌സാപ്പ് വഴി പരിചയപ്പെടുന്ന പ്രതി താൻ കമ്പനിയുടെ മാനേജിങ് ഡയറക്‌ട ർ ആണെന്ന് പരിചയപ്പെടുത്തിയ ശേഷം ഉദ്യോഗാർത്ഥികളുടെ വിശ്വാസം കയ്യിലെടുക്കാറായിരുന്ന് പതിവ്. ഇതിനായി പ്രതി വിദേശ സിം കൈവശം സൂക്ഷിച്ചിരുന്നു. ജസ്‌റ്റ് ഡയൽ പോലുള്ള ആപ്പ് ഉപയോഗിച്ച് വെബ്സൈറ്റ് വിദഗ്‌ധരുടെ ഫോൺ നമ്പർ കൈവശപ്പെടുത്തി പരിചയം സ്ഥാപിച്ച ശേഷം അവരുടെ സഹായത്തോടെ ഫാക്‌ടറിയുടെതെന്ന് തോന്നിക്കുന്ന വെബ്സൈറ്റുകൾ ഉണ്ടാക്കി വ്യാജ വിലാസവും ഫോൺ നമ്പറുകളും നൽകിയും, ഫേസ്ബുക്ക് പേജുകൾ ക്രിയേറ്റ് ചെയ്‌തും, ഗൂഗിൾ മാപ്പുകളിൽ ലൊക്കേഷൻ ആഡ് ചെയ്‌ത് റിവ്യൂ ചെയ്‌തും പ്രതി ഉദ്യോഗാർഥികൾക്കിടയിൽ വിശ്വാസ്യത നേടിയിരുന്നു.

നാട്ടുകാരായ പലർക്കും കമ്പനിയിൽ ഉന്നത ജോലി നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച പ്രതി ഈ ആളുകള്‍ മുഖേനയായിരുന്നു തട്ടിപ്പ് നിയന്ത്രിച്ചിരുന്നത്. എട്ടാം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള പ്രതിയുടെ തട്ടിപ്പ് രീതി പ്രൊഫഷണൽ കുറ്റവാളികളെ പോലും വെല്ലുന്ന തരത്തിൽ ആയിരുന്നു, തട്ടിപ്പിന് മുമ്പായി പ്രതി യൂട്യൂബ് വീഡിയോകളുടെ സഹായത്താൽ പോലീസിൽ നിന്ന് രക്ഷപ്പെടാനുള്ള മുൻകരുതുകൾ മനസ്സിലാക്കിയിരുന്നു.

വിദേശത്ത് പോയി ജോലി ചെയ്‌തുള്ള അനുഭവസമ്പത്ത് പ്രതിക്ക് മുതൽകൂട്ടായി. സഹായികൾ വഴി ഉദ്യോഗാർത്ഥികളിൽ നിന്ന് ക്യാഷ് കൈപ്പറ്റിയും, ബാങ്ക് അക്കൗണ്ട് അവഗണിക്കുക വഴിയും തന്നിലേക്ക് തെളിവുകൾ ഒന്നും തന്നെ അവശേഷിപ്പിക്കാതെ ആയിരുന്നു പ്രതിയുടെ നീക്കങ്ങൾ. അയൽവാസികളുമായി അടുത്തിടപഴകാത്ത പ്രതി തന്‍റെ ഐഡന്‍റിറ്റി മറയ്‌ക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. തൃശ്ശൂർ സ്വദേശി ആയ പ്രതി നിലവിൽ സേലം ഭാഗത്തായിരുന്നു വാടകയ്ക്ക് താമസം. ഇതിനു മുമ്പ് കോഴിക്കോട്, ചെന്നൈ, മാങ്ങാട്, ബാംഗ്ലൂർ കോറാമംഗല ഭാഗത്തും താമസിച്ചിരുന്നു .

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോലീസ് പ്രതി താമസിച്ചുവന്നിരുന്ന സേലം ഭാഗത്തുള്ള വാടക വീടും പരിസരവും നിരീക്ഷിച്ചു വരികയായിരുന്നു. പ്രതിയുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് പ്രതി അൽ മുർത്തസ എന്ന ഹൈപ്പർ മാർക്കറ്റിന്‍റെ പേരിൽ തട്ടിപ്പ് നടത്താന്‍ നീക്കങ്ങൾ ആരംഭിച്ചിരുന്നതായി അന്വേഷണത്തിൽ നിന്നും വെളിവായി. പേൾസ് ഗ്രൂപ്പ് ഹോട്ടൽ, അൽഹദീർ ഹൈപ്പർ മാർക്കറ്റ് എന്നീ പല സ്ഥാപനങ്ങളുടെയും പേര് ഉപയോഗിച്ച് പലതരത്തിലുള്ള തട്ടിപ്പു നടത്തിയിട്ടുള്ളതായി പോലീസ് സംശയിക്കുന്നു. പ്രതിക്കെതിരെ പുന്നപ്ര പോലീസ് സ്‌റ്റേഷനിൽ നിലവിൽ ആറോളം കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്, കേസുമായി ബന്ധപ്പെട്ട ഏഴോളം പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട് . ഇയാളുടെ മറ്റ് സഹായികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.