കാസർകോട്: ഇന്ന് രാവിലെ പെയ്‌ത മഴയെത്തുടർന്ന് കാസർകോട് ചെർക്കള ടൗൺ വെള്ളത്തിൽ മുങ്ങി. നിരവധി വാഹനങ്ങളും വെള്ളത്തിലായി. ഇവിടെ ദേശീയ പാത നിര്‍മ്മാണ പ്രവൃത്തി നടന്ന് വരികയാണ്. മുന്നറിയിപ്പ് വക വെക്കാതെ നേരെത്തെ ഉണ്ടായിരുന്ന ഓവുചാൽ ഇല്ലാതാക്കിയാണ് അധികൃതർ പ്രവൃത്തി തുടരുന്നതെന്ന് നാട്ടുകാർ പറയുന്നു.
എംഎൽഎയുടെയും നേതൃത്വത്തിൽ റീജിയണൽ ഓഫിസറെയും പ്രൊജക്റ്റ് ഡയറക്‌ടറെയും നേരിട്ട് കണ്ട് പറഞ്ഞിട്ടും പരാതികൾ പാടെ അവഗണിച്ചതായും നാട്ടുകാർ പറഞ്ഞു. വെള്ളം ഒഴുകാൻ സ്ഥലം ഇല്ലാതായി. ഇതാണ് വെള്ളം കയറാൻ കാരണമെന്നും നാട്ടുകാർ പറഞ്ഞു. കണ്ണൂർ, കാസർകോട് ജില്ലകളിലെ പലഭാഗങ്ങളിലും ഇന്ന് വേനൽ മഴ ലഭിച്ചു.
ALSO READ: ചൂട് കുറയുമോ? കേരളത്തില്‍ നാല് ദിവസം പരക്കെ മഴയെന്ന് പ്രവചനം