ETV Bharat / state

കുത്തൊഴുക്കില്‍ കര കവര്‍ന്ന് ചാലിയാര്‍; ആശങ്കയില്‍ പുഴയോരവാസികള്‍, നടപടി വേണമെന്നാവശ്യം - Chaliyar River Took Coastal Parts - CHALIYAR RIVER TOOK COASTAL PARTS

കാലവര്‍ഷം ശക്തിപ്പെട്ടതോടെ ജലനിരപ്പ് ഉയര്‍ന്ന ചാലിയാറിന്‍റെ തീരങ്ങള്‍ പുഴയില്‍ പതിക്കുന്നു. സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് നാട്ടുകാര്‍. കരയിലെ വന്‍ മരങ്ങള്‍ അടക്കം കുത്തൊഴുക്കില്‍പ്പെട്ട് കടപുഴകുന്നതായും പരാതി.

ചാലിയാർ പുഴ ജലനിരപ്പ് ഉയര്‍ന്നു  COASTAL RESIDENTS FEAR OF CHALIYAR  LATEST NEWS IN MALAYALAM  ചാലിയാര്‍ തീരദേശം വെള്ളത്തിലായി
Chaliyar River (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 12, 2024, 3:49 PM IST

റഫീഖ് ഇടിവി ഭാരതിനോട് സംസാരിക്കുന്നു (ETV Bharat)

കോഴിക്കോട് : ഓരോ കാലവർഷവും ചാലിയാറിന്‍റെ തീരത്ത് താമസിക്കുന്നവർക്ക് ആശങ്കയുടേതാണ്. കാലവർഷം അടുക്കുംതോറും അവരുടെ ആശങ്കകളും വർധിക്കും. അവരുടെ ജീവനെ ഓർത്ത് തന്നെയാണ് അവരിൽ ആശങ്ക നിറയുന്നത്. കുലംകുത്തി ഒഴുകുന്ന ചാലിയാർ കരകളെയും വിഴുങ്ങിയാണ് വർഷ കാലത്ത് ഒഴുകുന്നത്. ഇത്തവണയും അതിന് മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. ഏക്കർ കണക്കിന് ഭൂമിയാണ് ചാലിയാറിന്‍റെ കുത്തൊഴുക്കിൽപ്പെട്ട് ഇല്ലാതായത്.

കൂളിമാട്, കൊന്നാരക്കടവ്, കൽപള്ളിക്കടവ്, പള്ളിത്താഴം, വെള്ളായിക്കോട്, മണക്കടവ് തുടങ്ങിയ ഭാഗങ്ങളിലെ കരഭാഗങ്ങളാണ് പുഴയെടുത്തതിൽ അധികവും. മിക്കയിടത്തും വീടുകൾക്കും വലിയ ഭീഷണിയുണ്ട്. കര പുഴയെടുത്തതോടെ വലിയ മരങ്ങളും കുത്തൊഴുക്കില്‍പ്പെട്ടു. കൂടാതെ പുഴയോരങ്ങളിലെ കരഭാഗങ്ങളിൽ വലിയ വിള്ളൽ വീണ് ഏത് നിമിഷവും അത് പുഴയിൽ പതിക്കാവുന്ന അവസ്ഥയിലുമാണ്.

ചാലിയാറിൽ പാലങ്ങൾ വന്നതും പുഴയുടെ തീരഭാഗങ്ങൾ കെട്ടി സംരക്ഷിക്കാത്തതുമാണ് പുഴയോരവാസികൾക്ക് ഇത്രയേറെ നഷ്‌ടം വരാൻ കാരണമായി ചൂണ്ടികാണിക്കുന്നത്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് കരയിടിച്ചിൽ നേരിടുന്ന ഭാഗങ്ങൾ കെട്ടി സംരക്ഷിച്ച് പുഴയോര മേഖലയിലെ കരയിടിച്ചിൽ ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്തപക്ഷം ഓരോ കാലവർഷങ്ങളിലും കരഭാഗം പുഴയെടുക്കുന്നതോടെ നിലനിൽപ്പ് തന്നെ ഇല്ലാതാവുന്ന അവസ്ഥയാണ് മിക്കവർക്കും ഉള്ളത്.

Also Read: ചാലിയാറിന്‍റെ തീരത്ത് മീന്‍ പെറുക്കാന്‍ പോയപ്പോള്‍ കണ്ടത് ഒഴുകിയെത്തിയ മൃതദേഹങ്ങള്‍; തെരച്ചിലിന് പൊലീസിനെ സഹായിച്ച് വനവാസികള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.