ആലപ്പുഴ : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക സതംഭം എരിഞ്ഞടങ്ങി. തിന്മയ്ക്ക് മേൽ നന്മയുടെ ആധിപത്യം പുലർത്തുമെന്ന വിശ്വാസത്തിലാണ് സ്‌തംഭം കത്തിക്കൽ ചടങ്ങ് നടത്തുന്നത്.
ദേവിയെ പുറത്തേയ്ക്ക് എഴുന്നള്ളിച്ച് പീഠത്തിൽ പ്രതിഷ്‌ഠിച്ച ശേഷമാണ് സ്‌തംഭം അഗ്നിക്ക് ഇരയാക്കുന്നത്. ദേവിക്ക് ഒരു വർഷം കിട്ടിയ ഉടയാട, വാഴക്കച്ചി, തെങ്ങോല, പടക്കം എന്നിവ കവുങ്ങിൻ തടിയിൽ ചുറ്റിയാണ് കാർത്തിക സ്‌തംഭം ഒരുക്കിയത്.
നിരവധി ഭക്തരുടെ സാന്നിധ്യത്തിൽ സ്‌തംഭം കത്തിക്കൽ ചടങ്ങ് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസ് ഐഎഎസ് നിർവഹിച്ചു. സ്‌തംഭം കത്തിക്കലിന് മുന്നോടിയായി നടന്ന സാംസ്‌കാരിക സമ്മേളനം ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്ട്രേറ്റർ വേണുഗോപാൽ ഉദ്ഘാടനം ചെയ്‌തു. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് അധ്യക്ഷത വഹിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ക്ഷേത്ര മാനേജിങ് ട്രസ്റ്റി മണിക്കുട്ടന്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനവും മുഖ്യകാര്യദര്‍ശി രാധാകൃഷണന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും നിര്‍വഹിച്ചു. ക്ഷേത്ര മേല്‍ശാന്തി അശോകന്‍ നമ്പൂതിരി മംഗളാരതി സമര്‍പ്പിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗായത്രി ബി നായര്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, ഡി വിജയകുമാര്‍, ഉത്സവ കമ്മിറ്റി പ്രസിഡന്‍റ് എംപി രാജീവ്, സെക്രട്ടറി പികെ സ്വാമിനാഥന്‍ എന്നിവര്‍ പങ്കെടുത്തു.