ETV Bharat / state

പട്ടാപകൽ നഗരമധ്യത്തിൽ മാല മോഷണം; കുഞ്ഞിന്‍റെ കഴുത്തിലെ മാല പൊട്ടിച്ച് യുവതികള്‍, ദൃശ്യങ്ങള്‍ സിസിടിവിയിൽ

സംഭവം കോഴിക്കോട് തളിപ്പറമ്പിൽ. മോഷണം അമ്മ കുഞ്ഞുമായി മരുന്നു വാങ്ങാന്‍ നിൽക്കുന്നതിനിടെ.

CHAIN SNATCHING CCTV VISUALS  CHAIN SNATCHING KANNUR TALIPARAMB  WOMEN SNATCH CHAIN MEDICAL SHOP  LATEST MALAYALAM NEWS
Chain Snatching Still From CCTV Visuals (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 25, 2024, 12:25 PM IST

കണ്ണൂർ: അമ്മ മരുന്ന് വാങ്ങുന്നതിനിടെ കുഞ്ഞിന്‍റെ മാല മോഷ്‌ടിച്ച് യുവതികള്‍. തളിപ്പറമ്പ് സൈദ് നഗർ സ്വദേശിയുടെ ഒരു വയസുള്ള മകൾ സെല്ലയുടെ ഒരു പവന്‍റെ മാലയാണ് മോഷ്‌ടിച്ചത്. തളിപ്പറമ്പ് നഗരത്തിൽ വച്ച് പട്ടാപകൽ ആണ് ഞെട്ടിക്കുന്ന മോഷണം നടന്നത്. സഹകരണ ആശുപത്രിയുടെ മെഡിക്കല്‍ സ്‌റ്റോറിന് മുന്നിൽ മരുന്ന് വാങ്ങാൻ നിൽക്കുന്നതിനിടെ അമ്മയുടെ കയ്യിലിരിക്കുന്ന കുഞ്ഞിന്‍റെ കഴുത്തിൽ നിന്നും യുവതികള്‍ മാല മോഷ്‌ടിക്കുകയായിരുന്നു.

യുവതികള്‍ കുഞ്ഞിന്‍റെ മാല മോഷ്‌ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മെഡിക്കല്‍ സ്‌റ്റോറിന് സമീപത്തെ സിസിടിവിയിൽ നിന്നുമാണ് മോഷണത്തിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചത്. അമ്മ കുഞ്ഞുമായി നിൽക്കുമ്പോള്‍ രണ്ട് യുവതികൾ മരുന്നു വാങ്ങാനെന്ന വ്യാജേന കടയിലേക്ക് കടന്നു വരുന്നത് ദൃശ്യങ്ങളിൽ കാണാം. ഒരാൾ മരുന്നിനായി ആവശ്യപ്പെടുമ്പോള്‍ മറ്റേയാള്‍ കുട്ടിക്ക് പിറകിൽ നിലയുറപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കയ്യുയർത്തി ഷാളിന്‍റെ മറ പിടിച്ച് ഒരു ഭയവും ഇല്ലാതെയാണ് ഇവർ കുട്ടിയുടെ കഴുത്തിലെ മാല പറിച്ചെടുക്കുന്നത്. പ്രതികൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read:നടുറോഡില്‍ നാനോ കാര്‍ നിന്ന് കത്തി, യാത്രക്കാര്‍ ഇറങ്ങിയോടി; ഒഴിവായത് വന്‍ദുരന്തം: വീഡിയോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.