ETV Bharat / state

കേരളത്തിൽ കനത്തമഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മിഷന്‍ - CWC ANNOUNCES ALERTS IN KEALA

കേരളത്തിൽ കനത്തമഴ തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ കേന്ദ്ര ജല കമ്മിഷന്‍ പ്രഖ്യാപിച്ചു.

കേരളത്തിൽ കനത്തമഴ  കേന്ദ്ര ജല കമ്മിഷന്‍  RAIN UPDATES KERALA  RAIN ALERTS IN KERALA
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 30, 2024, 4:13 PM IST

തിരുവനന്തപുരം: നദികളിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മിഷന്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ കാളിയാര്‍ (കലംപുര്‍ സ്റ്റേഷന്‍), തൃശൂര്‍ ജില്ലയിലെ കീച്ചേരി (കോട്ടപ്പുറം സ്റ്റേഷന്‍), പാലക്കാട് ജില്ലയിലെ പുലംതോട് (പുലാമന്തോള്‍ സ്റ്റേഷന്‍), കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി (കുറ്റ്യാടി സ്റ്റേഷന്‍) എന്നിവിടങ്ങളിലാണു കേന്ദ്ര ജല കമ്മിഷന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം ജില്ലയിലെ കരമന (വെള്ളൈകടവ് സ്റ്റേഷന്‍), പത്തനംതിട്ട ജില്ലയിലെ പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷന്‍), തൃശൂര്‍ ജില്ലയിലെ ഗായത്രി (കൊണ്ടാഴി സ്റ്റേഷന്‍), ചാലക്കുടി (അരങ്ങാലി സ്റ്റേഷന്‍), മലപ്പുറം ജില്ലയിലെ ചാലിയാര്‍ (പെരുവമ്പടം സ്റ്റേഷന്‍), കുതിരപ്പുഴ (ചക്കളകുത്ത് സ്റ്റേഷന്‍) എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജലാശയങ്ങളുടെ തീരത്തോടു ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Also Read: തൃശ്ശൂർ ചിമ്മിനി വനമേഖലയിൽ ശക്തമായ മഴ; എച്ചിപ്പാറയിൽ മലവെള്ളപ്പാച്ചിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.