ETV Bharat / state

ചാന്‍സ് ലഭിക്കാന്‍ കിടക്ക പങ്കിടണം, സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘം, ഫാന്‍സുകാരെ കാശിന് കിട്ടും; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ കൂടുതല്‍ വിവരങ്ങള്‍ - Hema Committee report key findings

മലയാള സിനിമ മേഖലയില്‍ സ്‌ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ വ്യക്തമാക്കി ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്. കാസ്റ്റിങ്‌ കൗച്ച് എന്ന ഓമന പേരില്‍ അറിയപ്പെടുന്ന കിടക്ക പങ്കിടല്‍ സാധാരണമെന്ന് ഇരകള്‍ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കി.

MALAYALAM FILM INDUSTRY  LATEST MALAYALAM NEWS  HEMA COMMITTEE REPORT  ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 19, 2024, 4:38 PM IST

തിരുവനന്തപുരം: ഇന്ന് പുറത്ത് വന്ന ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത് ചലച്ചിത്രലോകത്തെ നക്ഷത്രശോഭ കെടുത്തുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍. സ്ത്രീകള്‍ക്ക് പ്രതിഫലം മൂന്നിലൊന്ന് മാത്രമെന്നും മികച്ച അവസരങ്ങള്‍ക്ക് കാസ്റ്റിങ്‌ കൗച്ച് എന്ന ഓമന പേരില്‍ അറിയപ്പെടുന്ന കിടക്ക പങ്കിടല്‍ സാധാരണമെന്നും കമ്മിറ്റിക്ക് മുന്നില്‍ ഇരകള്‍ മൊഴി നല്‍കി.

പ്രതിഫലം മുതല്‍ കാസ്റ്റിങ്‌ കൗച്ച് വരെ നീളുന്ന അതിക്രമങ്ങളുടെ പുറത്തുവരാത്ത കഥകളാണ് 235 പേജുകളുള്ള റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. സിനിമ രംഗങ്ങളില്‍ നിര്‍ബന്ധിത നഗ്നതാ പ്രദര്‍ശനം, ഇത്തരത്തില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടാല്‍ ഭീഷണി, ഒരു താരത്തിന്‍റെ ഫാന്‍സുകാരെ മറ്റൊരു താരം കാശ് കൊടുത്തു വാങ്ങുക, രാത്രിയില്‍ ഹോട്ടല്‍ റൂമിലെ കതക് തള്ളി തുറന്ന് അകത്ത് കയറാന്‍ ശ്രമിക്കുക,

മികച്ച അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ ലൈംഗികമായി വഴങ്ങി കൊടുക്കുക, പ്രതികരിക്കുന്നവരെ ഭയപ്പെടുത്തിയും പിന്നീട് അവസരം നല്‍കാതെയും ഉപദ്രവിക്കുക എന്നിങ്ങനെ നിരവധി ഗുതുരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് തുറന്ന് കാട്ടുന്നു.

മറ്റ് ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചതിന് സൂപ്പര്‍ താരത്തിന് വരെ ബാന്‍ എന്നും കമ്മിറ്റിക്ക് മുന്നില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ മൊഴി നല്‍കി. ആസൂത്രിതമായ സൈബര്‍ ആക്രമണം, വഴങ്ങാന്‍ തയ്യാറാകുന്നവര്‍ക്ക് കോഡ് ഭാഷ, ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്കും മറ്റ് സഹപ്രവര്‍ത്തകര്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും സൗകര്യമില്ല, ലൈംഗികച്ചുവ കലര്‍ന്ന കമന്‍റുകള്‍, വനിതാ നിര്‍മ്മാതാകള്‍ക്ക് സീനിയര്‍ നടന്മാര്‍ വക പരിഹാസം,

സാങ്കേതിക മേഖലകളില്‍ സ്ത്രീകള്‍ക്ക് ഭ്രഷ്ഠ്, സ്ത്രീകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ തടസം നില്‍ക്കുക എന്നിങ്ങനെ അനവധി വിഷയങ്ങള്‍ ഹേമ കമ്മിറ്റിക്ക് മുന്നില്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ വിശദീകരിച്ചു. പരാതികള്‍ ഉന്നയിക്കാനുള്ള പ്രശ്‌ന പരിഹാര കമ്മിറ്റികള്‍ വെറും ഡമ്മികളാണെന്നും കമ്മിറ്റിക്ക് മൊഴി ലഭിച്ചിട്ടുണ്ട്.

ALSO READ: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്, മലയാള ചലച്ചിത്ര മേഖലയില്‍ കാസ്റ്റിങ്‌ കൗച്ചും ലൈംഗിക ചൂഷണവും - HEMA COMMITTE REPORT OUT

സെറ്റില്‍ സംവിധായകന്‍ സ്ത്രീകളെ അധിക്ഷേപിച്ചാല്‍ പ്രതികരിക്കാന്‍ ഒപ്പമുള്ളവര്‍ അനുവദിക്കില്ല. സ്ത്രീകളെ ചൂഷണം ചെയ്യുന്നതില്‍ പ്രധാന നടന്മാരും ഉള്‍പ്പെടുന്നു. സിനിമയെ നിയന്ത്രിക്കുന്നത് പവര്‍ ഗ്രൂപ്പുകളെന്ന പേരിലറിയപ്പെടുന്ന മാഫിയ സംഘമെന്നും റിപ്പോര്‍ട്ട് പറയുന്നു. സംവിധായകര്‍ക്കും നിര്‍മ്മാതാകള്‍ക്കുമെതിരെയാണ് കൂടുതല്‍ പരാതികള്‍ ഉയരന്നു വന്നിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.