ETV Bharat / state

കെ കെ ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റ്; കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിയ്‌ക്കെതിരെ കേസെടുത്തു - cyber assault on KK Shailaja

കേസെടുത്തിരിക്കുന്നത് കെ എം മിന്‍ഹാജിനെതിരെ. ഇയാള്‍ക്കെതിരെ കാലാപാഹ്വാനം നടത്തിയതിനുള്ള വകുപ്പും ചുമത്തി. ചിത്രം മോര്‍ഫ് ചെയ്‌ത് ഇകഴ്‌ത്തി കാണിച്ചെന്നാണ് എഫ്‌ഐആര്‍.

CYBER ASSAULT ON KK SHAILAJA  KK SHAILAJA CYBER ATTACK  കെ കെ ശൈലജയ്‌ക്കെതിരെ പോസ്റ്റ്  LOK SABHA ELECTION 2024
cyber assault on KK Shailaja
author img

By ETV Bharat Kerala Team

Published : Apr 18, 2024, 10:34 AM IST

കണ്ണൂര്‍ : അശ്ലീല പോസ്റ്റിനെതിരെ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജ നൽകിയ പരാതിയിൽ ഒടുവിൽ കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ് കേസ് എടുത്തത്. ശൈലജയുടെ ചിത്രം മോർഫ് ചെയ്‌ത് ഇകഴ്ത്തി കാണിച്ചുവെന്നാണ് എഫ് ഐ ആറിലെ പരാമർശം. ഇയാൾക്കെതിരെ കലാപാഹ്വാനം നടത്തിയതിനുളള വകുപ്പുകളും ചേർത്തിട്ടുണ്ട്.

നേരത്തെ കെ കെ ശൈലജക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്‌റ്റ് പങ്കുവച്ച മുസ്ലിം ലീഗ് പ്രവർത്തകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു. മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി അസ്‌ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ ഇയാള്‍ കെ കെ ശൈലജക്കെതിരായി വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടർന്നാണ് കേസ്.

സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപം നിറഞ്ഞതും അപകീര്‍ത്തികരവുമായ ആക്രമണത്തിനെതിരെ അടുത്തിടെ നടത്തിയ വാര്‍ത്ത സമ്മേളനത്തിൽ വൈകാരികമായാണ് കെ കെ ശൈലജ പ്രതികരിച്ചത്. പിന്നാലെ പൊലീസിലും തെരഞ്ഞെടുപ്പ് കമ്മിഷനിലും പരാതി നൽകുകയും ചെയ്‌തിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയും നേതാക്കളുമാണ് ഇത്തരം അധിക്ഷേപങ്ങൾക്ക് പിന്നിലെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെയും ഇടത് മുന്നണിയുടെയും ആരോപണം. സംഭവത്തിൽ യുഡിഎഫ് ഇന്നലെ (ഏപ്രില്‍ 17) വാര്‍ത്ത സമ്മേളനം നടത്താനിരിക്കെയായിരുന്നു മുസ്ലിം ലീഗ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തത്.

Also Read: കെകെ ശൈലജക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്‌റ്റ്; ലീഗ് പ്രവർത്തകനെതിരെ കേസെടുത്തു - Case Against Muslim League Member

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.