ETV Bharat / state

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ 'ഗ്യാപ്പിട്ട'പ്പോൾ പണികിട്ടിയത് സ്വകാര്യ ബസിന്; ഡ്രൈവർക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു - CM CONVOY CASE AGAINST PRIVET BUS

കോഴിക്കോട് നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് കയറിയ സ്വകാര്യ ബസ് പൊലീസ് പിടിച്ചെടുത്തു

മുഖ്യമന്ത്രി വാഹന വ്യൂഹം  മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം  CM PINARAYI VIJAYAN CAR ACCIDENT  PINARAYI VIJAYAN VEHICLE CONVOY
KINAVU BUS (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 1, 2024, 1:15 PM IST

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനവ്യൂഹത്തിനിടയിലേക്ക് കയറിയ സ്വകാര്യ ബസ് പൊലീസ് പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. കോഴിക്കോട് നരിക്കുനി റൂട്ടിലോടുന്ന കിനാവ് ബസിനെതിരെയാണ് കേസ്. കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസാണ് നടപടിയെടുത്തത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മെഡിക്കൽ കോളേജിന് സമീപം കോവൂരിൽ നടന്ന ബാലസംഘത്തിന്‍റെ സംസ്ഥാന സമ്മേളനം കഴിഞ്ഞ് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് മടങ്ങുന്ന വഴി കോട്ടൂളിയിൽ വച്ചാണ് സംഭവം. മുഖ്യമന്ത്രി കടന്നുപോയതോടെ ബസ് ഡ്രൈവർ ഈ ഗ്യാപ്പിലേക്ക് ബസ് ഓടിച്ചു കയറ്റി. പിറകിലുള്ള മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ മറ്റു വാഹനങ്ങൾ ഹോൺ അടിച്ചതോടെയാണ് ഡ്രൈവർക്ക് അമളി മനസിലായത്. ഉടൻതന്നെ ബസ് സൈഡിലേക്ക് മാറ്റി. തുടർന്ന് കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ് കേസെടുക്കുകയായിരുന്നു.

ബസ് ട്രാഫിക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് ബസ് ഡ്രൈവർക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വാഹനങ്ങൾ വ്യൂഹം കൂട്ടിയിടിച്ചതിനെ തുടർന്ന് ഇന്നലെ വാഹനങ്ങൾ സഞ്ചരിച്ചിരുന്നത് അല്‌പം ഗ്യാപ്പിട്ടാണ്.

Also Read : മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കൂട്ടിയിടിച്ചു; അപകടത്തില്‍ പെട്ടത് അഞ്ച് വാഹനങ്ങള്‍- വീഡിയോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.