എറണാകുളം : മൂവാറ്റുപുഴയിൽ നിയന്ത്രണം നഷ്‌ടപ്പെട്ട കാര്‍ മതിലില്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പുളിന്താനം സ്വദേശി മംഗലംകണ്ടത്തില്‍ ലിസി സ്‌റ്റീഫന്‍ (61) ആണ് മരിച്ചത്. കൂത്താട്ടുകുളം - മൂവാറ്റുപുഴ എംസി റോഡില്‍ ഈസ്‌റ്റ് മാറാടിയില്‍ ഇന്നലെ (09-10-2024) വൈകുന്നേരമാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ലിസിയെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോട്ടയം ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ച് മറിയുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ലിസിയുടെ ഭര്‍ത്താവ് എം.ജെ സ്‌റ്റീഫ(66)നെ ഗുരുതര പരിക്കുകളോടെ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൻ്റെ നടുക്കുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നു. മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സും, പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. അപകടത്തില്‍ മരിച്ച ലിസി പുളിന്താനം വനിത ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്‍റ്, പോത്താനിക്കാട് വനിതാ സഹകരണ സംഘം മുന്‍ പ്രസിഡന്‍റ്, മില്‍മ എറണാകുളം മേഖല മുന്‍ ഭരണ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മക്കള്‍: അനു, ജോസ്ലിന്‍റ, ക്രിസ്‌മോള്‍.