കണ്ണൂർ: കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. പഴയങ്ങാടി ചെറുകുന്ന് പുന്നച്ചേരി പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. കണ്ണൂർ ഭാഗത്ത് നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോയികൊണ്ടിരുന്ന കാർ എതിരെ വന്ന ഗ്യാസ് സിലിണ്ടർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കാസര്‍കോട് സ്വദേശികളായ അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. സി സുധാകരൻ (52) സുധാകരന്‍റെ ഭാര്യ അജിത (35 ) ഭാര്യ പിതാവ് പുത്തൂർ കൊഴുമ്മൽ സ്വദേശി കൃഷ്‌ണൻ (65) അജിതയുടെ സഹോദരന്‍റെ മകൻ ആകാശ് (9) ഇവര്‍ സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്ന കാസർഗോഡ് കാലിച്ചാനടുക്കം സ്വദേശി കെഎൻ പത്മകുമാർ (59) പത്മകുമാര്‍ എന്നിവരാണ് മരിച്ചത്.
മകൻ സൗരവിനെ കോഴിക്കോട് സിഎയ്‌ക്ക് ചേർത്ത് മടങ്ങി വരികയായിരുന്നു സുധാകരനും കുടുംബവും. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിൽ അകപ്പെട്ട് പോയവരെ അര മണിക്കൂറിന് ശേഷമാണ് നാട്ടുകാരും പൊലീസും ചേർന്ന് പുറത്തെടുത്ത്.