ETV Bharat / state

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു; 5 പേർക്ക് പരിക്ക് - SABARIMALA PILGRIM ACCIDENT - SABARIMALA PILGRIM ACCIDENT

ചാലക്കയത്തിനും പമ്പക്കും മദ്ധ്യേ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞു

CAR ACCIDENT  ACCIDENT AT PATHANAMTHITTA  CAR OVERTURNED TO FLUME  ശബരിമല തീർത്ഥാടകരുടെ കാര്‍ മറിഞ്ഞു
SABARIMALA PILGRIM ACCIDENT (Source: Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 17, 2024, 10:47 PM IST

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ചാലക്കയത്തിനും പമ്പക്കും മദ്ധ്യേ കൊക്കയിലേക്ക് മറിഞ്ഞു. അഞ്ച് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് ഉള്ളൂർ നിന്നും വന്ന വാഹനത്തിൽ ഉണ്ടായിരുന്ന അനീഷ് (39), പ്രമോദ് (45),ശിവദത്ത് (12), ശിവ നന്ദ (10), സഞ്ചു (20) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ എല്ലാവരേയും അഗ്നി രക്ഷാസേനയുടെ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഇന്ന് വൈകിട്ട് 3.15 ഓടെ ആയിരുന്നു അപകടം. 200 അടിയോളം താഴ്‌ചയിലേക്കാണ് കാർ മറിഞ്ഞത്.

വാഹനത്തിൻ്റെ വലത് വശത്തെ ടയർ പൊട്ടിയതാണ് അപകട കാരണമെന്ന് ഫയർ ഫോഴ്‌സ്‌ അറിയിച്ചു. പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്‌സ്‌ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Also Read: ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു; 3 വയസുകാരന്‌ ദാരുണാന്ത്യം, 7 പേർക്ക് പരിക്ക്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.