ആലപ്പുഴ : നിയന്ത്രണം വിട്ട കാർ തുണിക്കടയിലേക്ക് പാഞ്ഞു കയറി. കടയുടെ ഗ്ലാസ് തകർത്തു. കടക്കുമുന്നിൽ പാർക്ക് ചെയ്‌തിരുന്ന സ്‌കൂട്ടർ തകർന്നു.
ആലപ്പുഴ കഞ്ഞിക്കുഴിൽ ഞായറാഴ്‌ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ജിഎസ്ആർ ടെക്സ്റ്റൈൽസിലേക്കാണ് കാർ ഓടിക്കയറിയത്. കടയുടെ മുൻഭാഗത്തുള്ള ഗ്ലാസ് പൂർണമായും തകർന്നു. തുണി വാങ്ങാൻ എത്തിയ ആളുടെ സ്‌കൂട്ടറാണ് കാർ ഇടിച്ചു തകർത്തത്. ആർക്കും ഗുരുതര പരിക്കുകൾ ഇല്ല മാരാരിക്കുളം പൊലീസ് കേസെടുത്തു.
Also Read: ഇടുക്കി രാജാക്കാട് വട്ടക്കണ്ണിപാറയിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞു: രണ്ടു പേര്‍ക്ക് ദാരുണാന്ത്യം