ETV Bharat / state

പെരുമ്പിലാവിൽ വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു - CAR ACCIDENT IN PERUMPILAVU - CAR ACCIDENT IN PERUMPILAVU

നിയന്ത്രണം വിട്ട കാര്‍ വാട്ടർ അതോറിറ്റിയുടെ കുഴിയിലേക്ക് മറിയുകയായിരുന്നു.

THRISSUR  CAR ACCIDANT  WATER AUTHORITY  PERUMPILAVU ACCIDENT
Car Accidant In Perumbilav Thrissur; The car flipped
author img

By ETV Bharat Kerala Team

Published : Mar 28, 2024, 12:38 PM IST

തൃശ്ശൂര്‍ പെരുമ്പിലാവിൽ വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു; പരിക്കേൽക്കാതെ രക്ഷപ്പെട്ട് യാത്രക്കാര്‍

തൃശ്ശൂര്‍ : പെരുമ്പിലാവിൽ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് അപകടം. കാർ യാത്രക്കാരായ ദമ്പതികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാട്ടർ അതോറിറ്റി അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയിലേക്കാണ് കാർ മറിഞ്ഞത്.ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നും പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന കാർ ആണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിയുകയായിരുന്നു.

പെരുമ്പിലാവ് - പട്ടാമ്പി റോഡിലെ റേഷൻ കടയ്ക്ക്‌ സമീപം കഴിഞ്ഞ ദിവസമാണ് തൃത്താല പാവറട്ടി ശുദ്ധജല വിതരണ പൈപ്പ് പൊട്ടിയത്. ഇതിന്‍റെ അറ്റകുറ്റപ്പണിക്കായി എടുത്ത കുഴിയിലേക്കാണ് കാർ മറിഞ്ഞത്. നിർമ്മാണം നടക്കുന്ന മേഖലയിൽ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങളോ, അപായ സൂചനാ ബോർഡുകളോ സ്ഥാപിച്ചിട്ടില്ല. ഇതാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.