ETV Bharat / state

അമിത വേഗതയില്‍ പായവെ റോഡിലെ കുഴിവെട്ടിച്ചു; നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് തോട്ടില്‍, ആറ് പേര്‍ക്ക് പരിക്ക് - CAR ACCIDENT IN KOZHIKODE

വയനാട് ദേശീയപാതയിൽ താമരശ്ശേരിക്ക് സമീപം അടിവാരത്താണ് അപകടം. കാർ അമിത വേഗതയിലായിരുന്നു.

author img

By ETV Bharat Kerala Team

Published : 3 hours ago

കാർ തോട്ടിലേക്ക് മറിഞ്ഞു  ACCIDENTS KERALA  കോഴിക്കോട് കാർ അപകടം  RASH DRIVING ACCIDENT KOZHIKODE
CAR ACCIDENT IN KOZHIKODE (ETV Bharat)

കോഴിക്കോട്: കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് ആറ് പരിക്ക്. മലപ്പുറം മേൽമുറി സ്വദേശികളായ ഹംസ (48) സിനാൻ (14) മുഹമ്മദ് സുഹൈൽ (15) പരപ്പനങ്ങാടി സ്വദേശികളായ അഷ്‌മിൽ (15) അസ്ലം (16), പുളിക്കൽ സ്വദേശി ഷമ്മാസ് (16) എന്നിവർക്കാണ് പരിക്കേറ്റത്. വയനാട് ദേശീയപാതയിൽ
താമരശ്ശേരിക്ക് സമീപം അടിവാരം ടൗൺ ജുമാ മസ്‌ജിദിന് മുന്നിലെ തോട്ടിലേക്കാണ് കാർ മറിഞ്ഞത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അമിത വേഗതയിൽ എത്തിയ കാർ റോഡിൽ ഉണ്ടായിരുന്ന കുഴികൾ കാരണം വെട്ടിച്ച് മാറ്റിയപ്പോൾ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു. വയനാട്ടിൽ നിന്നും മലപ്പുറത്തേക്ക് പോവുകയായിരുന്നു ഇവർ. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Also Read: കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 42 പേർക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.