ETV Bharat / state

നിയന്ത്രണം വിട്ട കാര്‍ കലുങ്കില്‍ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം - Youth Died In Car Accident - YOUTH DIED IN CAR ACCIDENT

കോഴിക്കോട് കാര്‍ അപകടത്തില്‍ യുവതി മരിച്ചു. കൊടുവള്ളി സ്വദേശി ഫാത്തിമ മഖ്ബൂലാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ കലുങ്കിലിടിച്ചാണ് അപകടം.

കോഴിക്കോട് കാര്‍ അപകടം  കാര്‍ കലുങ്കിലില്‍ ഇടിച്ച് അപകടം  ACCIDENT DEATH IN KOZHIKODE  CAR ACCIDENT IN KOZHIKODE
Fathima Maqbool (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 20, 2024, 2:09 PM IST

Updated : Aug 20, 2024, 3:18 PM IST

കോഴിക്കോട്: ആനക്കല്ലുംപാറയിൽ നിയന്ത്രണം വിട്ട കാർ റോഡ് അരികിലെ കലുങ്കിലേക്ക് ഇടിച്ചു കയറി യുവതി മരിച്ചു. ഒരാള്‍ക്ക് പരിക്ക്. കൊടുവള്ളി മുക്കിലങ്ങാടി സ്വദേശി ഫാത്തിമ മഖ്ബൂലാണ് (21) മരിച്ചത്. കാറോടിച്ചിരുന്ന ഓമശേരി സ്വദേശി മുഹമ്മദ് മുൻഷിക്കാണ് (23) പരിക്കേറ്റത്.

മലയോര ഹൈവേയുടെ ഭാഗമായ കൂമ്പാറ കക്കാടംപൊയിൽ റോഡിന് സമീപം ഇന്നലെ (ഓഗസ്റ്റ് 19) വൈകുന്നേരത്തോടെയാണ് അപകടം. കക്കാടംപൊയിൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ പോയി മടങ്ങവേയാണ് അപകടം. പൂര്‍ണമായും തകർന്ന കാറിൽ നിന്നും ഏറെ പരിശ്രമിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.

ഗുരുതര പരിക്കേറ്റ യുവതി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. പരിക്കേറ്റ യുവാവിനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: ബൈക്ക് സിറ്റി ബസുമായി കൂട്ടിയിടിച്ച് അപകടം; യുവാക്കള്‍ക്ക് ദാരുണാന്ത്യം

Last Updated : Aug 20, 2024, 3:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.