ETV Bharat / state

തേനി മണ്ഡലത്തിൽ പരസ്യപ്രചരണം അവസാനിച്ചു; തമിഴ്‌നാട്ടിലെ 39 പാർലമെന്‍റ് മണ്ഡലങ്ങൾ വെള്ളിയാഴ്‌ച പോളിങ് ബൂത്തിലേക്ക് - campaign in Theni has ended - CAMPAIGN IN THENI HAS ENDED

തേനി മണ്ഡലത്തിൽ ഇത്തവണ ത്രികോണ മത്സരം. ഡിഎംകെ സ്ഥാനാർത്ഥിക്ക് അനായസ വിജയം പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തിൽ ചിത്രം മാറിയത് ടി ടി വി ദിനകരൻ എത്തിയപ്പോൾ.

CAMPAIGN IN THENI HAS ENDED  LOK SABHA ELECTION 2024
Lok Sabha Election Campaign in Theni Constituency of Tamil Nadu Has Ended
author img

By ETV Bharat Kerala Team

Published : Apr 17, 2024, 11:09 PM IST

ഇടുക്കി: ജില്ലയുമായി അതിർത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ തേനി മണ്ഡലത്തിൽ പൊതു തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരണം അവസാനിച്ചു. ഇനി മൗന പ്രചാരണം മാത്രം. മറ്റന്നാളാണ് (19-4) തമിഴ്‌നാട്ടിലെ 39 പാർലമെന്‍റ് മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. ശക്തമായ ത്രികോണ മത്സരമാണ് ഇത്തവണ തേനി മണ്ഡലത്തിൽ.

ഡിഎംകെയിലെ തങ്ക തമിഴ് സെൽവൻ, എഡിഎംകെയിലെ വി ടി നാരായണസ്വാമി, എൻഡിഎ സ്ഥാനാർഥി ടി ടി വി ദിനകരൻ എന്നിവർ തമ്മിലാണ് പ്രധാന മത്സരം. നാം തമിഴ് കക്ഷിയുടെ സ്ഥാനാർത്ഥി ഡോക്‌ടർ മദനനും മത്സര രംഗത്ത് സാന്നിധ്യം അറിയിക്കുന്നു.

ഡിഎംകെ സ്ഥാനാർത്ഥിക്ക് അനായസ വിജയം പ്രതീക്ഷിച്ചിരുന്ന തേനി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി ടി വി ദിനകരൻ കൂടിയെത്തിയതോടെ ചിത്രം ആകെ മാറി.

തേനി മണ്ഡലം മുൻപ് പെരിയകുളം മണ്ഡലം ആയിരുന്നപ്പോൾ എഡിഎംകെ പ്രതിനിധികളായി ഇവിടെ നിന്ന് വിജയിച്ച് എംപിമാരായവരാണ് തങ്ക തമിഴ് സെൽവനും ടി ടി വി ദിനകരനും. തേനി ജില്ലയിലെ കമ്പം, പെരിയകുളം, ആണ്ടിപ്പെട്ടി, ബോഡിനായിക്കന്നൂർ നിയമസഭാ മണ്ഡലങ്ങളും മധുര ജില്ലയിലെ ഉസിലംപെട്ടി, സോളവന്താൻ നിയമസഭാ മണ്ഡലങ്ങളും ചേർന്നതാണ് തേനി പാർലമെൻറ് മണ്ഡലം.

കേരളത്തിന്‍റെ അതിർത്തി കടന്ന് തേനി മണ്ഡലത്തിൽ പ്രവേശിച്ചാൽ പിന്നെ പൊതു തിരഞ്ഞെടുപ്പിന്‍റെ പ്രകടമായ ലക്ഷണങ്ങൾ ഒന്നുമില്ല. റോഡുകളിലൂടെ കടന്നുപോകുന്ന പ്രചാരണ വാഹനങ്ങൾ മാത്രമാണ് തിരഞ്ഞെടുപ്പിനെ ഓർമിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കർശന നിർദേശങ്ങളെ തുടർന്നാണ് മുന്നണികൾ ഫ്ലക്‌സ്, ചുവരെഴുത്തുകൾ , പോസ്റ്ററുകൾ എന്നിവയൊക്കെ പേരിനുമാത്രമാക്കിയത്.

പ്രധാന കോർണറുകളിൽ മാത്രമാണ് മൂന്ന് മുന്നണികളുടെയും ചുവരെഴുത്തുകളുള്ളത്. സ്ഥാനാർഥികളുടെ വാഹന പ്രചാരണവും ഗ്രാമ യോഗങ്ങളും ആയിരുന്നു പ്രധാന പ്രചാരണ മാർഗങ്ങൾ. കേരളത്തിലേതു പോലെയുള്ള വമ്പൻ കൊട്ടിക്കലാശവും ഇവിടെയുണ്ടായിരുന്നില്ല.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ്: ഇവിഎം പണിമുടക്കിയാല്‍ എന്ത് ചെയ്യണം? തെറ്റായ ബട്ടണ്‍ അമര്‍ത്തിപ്പോയാല്‍ എന്ത് ചെയ്യാനാകും? അറിയേണ്ടതെല്ലാം..

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.