ETV Bharat / state

നിഷ ബാലകൃഷ്‌ണന് നിയമനം നല്‍കാന്‍ മന്ത്രിസഭാ തീരുമാനം, നിയമനം എല്‍ഡി ക്ലാര്‍ക്ക് തസ്‌തികയില്‍

കെഎസ് & എസ്എസ്ആര്‍ റൂള്‍ 39 ലെ സവിശേഷാധികാരം ഉപയോഗിച്ച് തദ്ദേശ സ്വയംഭരണവകുപ്പില്‍ എല്‍ഡി ക്ലര്‍ക്ക് തസ്‌തികയിലേക്ക്‌ നിഷ ബാലകൃഷ്‌ണന് നിയമനം നല്‍കാന്‍ മന്ത്രി സഭാ തീരുമാനം.

author img

By ETV Bharat Kerala Team

Published : Mar 6, 2024, 5:40 PM IST

Nisha Balakrishnan  Cabinet meeting  Nisha Balakrishnan as LD Clerk  നിഷ ബാലകൃഷ്‌ണന്‍  മന്ത്രി സഭാ യോഗം
Nisha Balakrishnan

തിരുവനന്തപുരം: ഉദ്യോഗസ്ഥന്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയത് മൂലം ജോലി നഷ്‌ടപ്പെട്ട നിഷ ബാലകൃഷ്‌ണന് നിയമനം നല്‍കാന്‍ മന്ത്രി സഭാ തീരുമാനം. കെഎസ് & എസ്എസ്ആര്‍ റൂള്‍ 39 ലെ സവിശേഷാധികാരം ഉപയോഗിച്ച് തദ്ദേശ സ്വയംഭരണവകുപ്പില്‍ എല്‍ഡി ക്ലര്‍ക്ക് തസ്‌തികയിലാണ് നിയമനം നല്‍കുക.

2018 മാര്‍ച്ച് 31 ന് കാലാവധി അവസാനിച്ച എറണാകുളം ജില്ല എല്‍ഡി ക്ലര്‍ക്ക് പിഎസ്‌സി റാങ്ക് ലിസ്റ്റില്‍പ്പെട്ട നിഷയ്ക്ക് നഗരകാര്യ ഡയറക്‌ടറേറ്റില്‍ നിന്ന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വന്ന കാലതാമസം കാരണം ജോലി അവസരം നഷ്‌ടപ്പെട്ടിരുന്നു.
പിഎസ്‌സി ഓഫീസിലേക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്‌തത് പട്ടിക അവസാനിച്ച് 4 സെക്കന്‍ഡുകള്‍ക്ക്‌ ശേഷമാണെന്ന കാരണത്താലായിരുന്നു പിഎസ്‌സി നിയമനം നിഷേധിച്ചത്. നടപടിക്കെതിരെ നിഷ കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ ബന്ധപ്പെട്ടവരോട് റിപ്പോര്‍ട്ടും തേടിയിരുന്നു.

അഞ്ച് ലക്ഷം രൂപ അനുവദിച്ചു

നവകേരള സദസില്‍ പങ്കെടുക്കാനെത്തി കുഴഞ്ഞ് വീണ് മരണപ്പെട്ട എ ഗണേശന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. 2023 ഡിസംബര്‍ പതിനൊന്നിന് ഇടുക്കി ദേവികുളം മണ്ഡലത്തില്‍ വെച്ചായിരുന്നു ഗണേഷന്‍ മരണപ്പെട്ടത്.

പേര്‌ മാറ്റം

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍റെ ശുപാര്‍ശ അംഗീകരിച്ച് സംസ്ഥാന ഒബിസി പട്ടികയില്‍ 67-ാം ഇനത്തില്‍പ്പെട്ട വടുവൻ, വടുഗൻ, വടുകർ, വടുകൻ എന്നീ സമുദായ നാമങ്ങള്‍ക്ക് പകരം വടുക (വടുകൻ, വടുഗ, വടുഗൻ, വടുവ, വടുവൻ, വടുകർ, വടുവൻസ്, വടുഗൻ, വടുകർ, വടുക, വടുകൻ) എന്ന് മാറ്റം വരുത്തും.

വേതന പരിഷ്‌കരണം

സി-ഡിറ്റിലെ 77 സ്ഥിരം ജീവനക്കാര്‍ക്ക് 1.7.2019 പ്രാബല്യത്തില്‍ 11-ാം ശമ്പളപരിഷ്‌കരണ അടിസ്ഥാനത്തില്‍ വേതനം പരിഷ്‌കരിക്കും. 4.2.2021 ല്‍ സ്ഥിരപ്പെടുത്തിയ 114 ജീവനക്കാര്‍ക്ക് കോടതിയില്‍ നിലവിലുള്ള ഹര്‍ജിയിലെ അന്തിമ വിധിക്ക് വിധേയമായി ഈ ആനുകൂല്യം നല്‍കും.

കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനില്‍ കരാര്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്നതും വേതന പരിഷ്‌കരണം ലഭിക്കാത്തതുമായ ഒമ്പത് തസ്‌തികകളിലെ 77 ജീവനക്കാരുടെ വേതനം നിബന്ധനകളോടെ പരിഷ്‌കരിച്ചത്. സാധൂകരിച്ചു കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിനുളള മാര്‍ഗ നിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും അടങ്ങുന്ന ഉത്തരവിന്‍റെ കാലാവധി ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ച നടപടി സാധൂകരിച്ചു.

അനുമതി നല്‍കി

സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന് സ്വന്തമായി സ്ഥലവും കെട്ടിടവും വാങ്ങുന്നതിന് അനുമതി നല്‍കി. തിരുവനന്തപുരം മണക്കാട് വില്ലേജില്‍ ബിഎസ്എന്‍എല്ലിന്‍റെ ഉടമസ്ഥതയിലുള്ള 1.83 ഏക്കര്‍ സ്ഥലവും കെട്ടിടവും ബോര്‍ഡിന്‍റെ ആസ്ഥാന മന്ദിരത്തിനായി തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങാനാണ് അനുമതി.

ഐടിഐ ഓഫീസ് നവീകരണം

മരട് ഐടിഐ ഓഫീസ് നവീകരണത്തിന് 8,24,000 രൂപ അനുവദിച്ചു. പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നതിനാണിത്.

സേവനകാലാവധി ദീര്‍ഘിപ്പിച്ചു

കേരള ലാന്‍റ്‌ ഡവലപ്പ്‌മെന്‍റ്‌ കേര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്‌ടര്‍ പി എസ് രാജീവിന്‍റെ പുനര്‍നിയമന കാലാവധി 31.12.2023 മുതല്‍ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചു.

ടെണ്ടര്‍ അംഗീകരിച്ചു

പത്തനംതിട്ട അച്ചന്‍കോവില്‍ പ്ലാപ്പള്ളി റോഡ് പ്രവൃത്തിയിലെ തണ്ണിത്തോട് ചിറ്റാര്‍ റോഡ്, ഉറുമ്പിനി വാലുപാറ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു. കെആര്‍എഫ്ബി പ്രൊജക്‌ട്‌ ഡയറക്‌ടര്‍ സമര്‍പ്പിച്ച അപേക്ഷ അംഗീകരിച്ചാണിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.