ETV Bharat / state

കോഴിക്കോട്ട് അമിത വേഗത്തിലെത്തി കടയിലേക്ക് പാഞ്ഞുകയറി ബസ് ; നിരവധി പേര്‍ക്ക് പരിക്ക് - BUS RAMS INTO SHOP KOZHIKODE

കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

KOZHIKODE BUS ACCIDENT  SLEEPER BUS OVERTURNS  കോഴിക്കോട് ബസ് അപകടം  കടയിലേക്ക് ഇടിച്ചുകയറി ബസ്
BUS ACCIDENT (ETV Bharat)
author img

By ETV Bharat Kerala Team

Published : May 25, 2024, 11:29 AM IST

Updated : May 25, 2024, 3:01 PM IST

കോഴിക്കോട്ടെ ബസ് അപകടം (ETV Bharat)

കോഴിക്കോട് : കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധി പേര്‍ക്ക് പരിക്ക്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും റോഡരികിലുണ്ടായിരുന്നവര്‍ക്കുമാണ് പരിക്കേറ്റത്. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.

ഇന്ന് (മെയ്‌ 25) രാവിലെ 7.15ന് മദ്രസ ബസാര്‍ വളവിലായിരുന്നു സംഭവം. അമിത വേഗത്തിലെത്തിയ ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കടയിലേക്ക് പാഞ്ഞുകയറുന്നതിനിടെയാണ് റോഡരികിലുണ്ടായിരുന്നവരെ ഇടിച്ചിട്ടത്.

സംഭവത്തിന് പിന്നാലെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് സ്ലീപ്പര്‍ ബെര്‍ത്തിന്‍റെയും കെട്ടിടത്തിന്‍റെയും ഇടയില്‍ കുടുങ്ങിയ യാത്രക്കാരനെ ഫയര്‍ ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. അപകടത്തില്‍ പരിക്കേറ്റവരില്‍ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് ഇതേ സ്ഥലത്ത് കെഎസ്‌ആര്‍ടിസി ബസും അപകടത്തില്‍പ്പെട്ടിരുന്നു.

Also Read: അമിതവേഗതയിലെത്തിയ ടിപ്പർ ബസിലിടിച്ച് തീപിടിച്ചു: 6 പേർക്ക് ദാരുണാന്ത്യം

Last Updated : May 25, 2024, 3:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.